അവരെ തിരിച്ചയക്കു; റോഹിങ്ക്യകൾക്ക് പാർപ്പിടം നൽകുന്നതിനെതിരെ വിശ്വഹിന്ദു പരിഷത്

ന്യൂഡൽഹി: റോഹിങ്ക്യക്കൾക്ക് വീട് നൽകുന്നതിനെതിരെ വിമർശനവുമായി വിശ്വഹിന്ദു പരിഷത്. പാകിസ്താനിൽ നിന്നുള്ള ഹിന്ദു അഭയാർഥികൾ ഡൽഹിയിൽ മോശം അവസ്ഥയിൽ ജീവിക്കുമ്പോൾ റോഹിങ്ക്യകൾക്ക് ഫ്ലാറ്റ് അനുവദിക്കുന്നതിനെ ശക്തമായി അപലപിക്കുകയാണെന്ന് വി.എച്ച്.പി വർക്കിങ് പ്രസിഡന്റ് അലോക് കുമാർ പറഞ്ഞു.

തീരുമാനം പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുകയാണ്. റോഹിങ്ക്യകൾക്ക് വീട് അനുവദിക്കുന്നതിന് പകരം അവരെ തിരിച്ചയക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കുമാർ ആവശ്യപ്പെട്ടു. റോഹിങ്ക്യൻ അഭയാർഥികൾക്ക് ഡൽഹിയിൽ പാർപ്പിടമൊരുക്കുന്നതായി കേന്ദ്ര നഗര കാര്യ മന്ത്രി ഹർദിക് പുരി അറിയിച്ചിരുന്നു. ബക്കർവാലയിൽ 250 ഫ്ലാറ്റുകളടങ്ങുന്ന സമുച്ചയമാണ് 1100 അഭയാർഥികൾക്കായി സജ്ജീകരിക്കുന്നത്. അഭയാർഥികൾക്കായുള്ള യു.എൻ ഹൈക്കമീഷന്‍റെ തിരിച്ചറിയൽ രേഖയും ഡൽഹി പൊലീസിന്‍റെ 24 മണിക്കൂർ സംരക്ഷണവും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നിലവിൽ റോഹിങ്ക്യൻ അഭയാർഥികൾ ഡൽഹിയിലെ മണ്ഡൻപൂർ ഖാദറിലാണ് താമസിക്കുന്നത്. മുമ്പ് പാർപ്പിച്ചിരുന്നിടത്ത് തീപിടിത്തം ഉണ്ടായതിനെ തുടർന്ന് മണ്ഡൻപൂരിലേക്ക് മാറ്റുകയായിരുന്നു. മതം, വർഗം എന്നിവ അഭയാർഥികളെ സ്വീകരിക്കുന്നതിൽ പരിഗണിക്കില്ലെന്നും പൗരത്വ ഭേദഗതി നിയമത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കില്ലെന്നും ഹർദീപ് സിങ് അറിയിച്ചു.

Tags:    
News Summary - ‘Send them back’: VHP calls Centre's proposal to resettle Rohingyas deplorable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.