പരീക്ഷാ ഹാളിൽ നിറയെ പെൺകുട്ടികളെ കണ്ട് പ്ലസ് ടുകാരന്‍റെ ബോധം പോയി

പട്ന: പരീക്ഷ എഴുതാനെത്തിയപ്പോൾ ഹാൾ നിറയെ പെൺകുട്ടികളെ കണ്ട് പരിഭ്രമിച്ച പ്ലസ് ടു വിദ്യാർഥി ബോധംകെട്ട് വീണു. ബിഹാറിലെ നളന്ദയിലെ ശരീഫ് അല്ലാമാ ഇഖ്ബാൽ കോളജിലെ വിദ്യാർഥിക്കാണ് ഇത് സംഭവിച്ചതെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.

പരീക്ഷ എഴുതാനായി ബ്രില്യന്‍റ് സ്കൂളിലെത്തിയതായിരുന്നു വിദ്യാർഥി. ഹാളിലെത്തിയപ്പോഴാണ് 50 പെൺകുട്ടികൾക്കിടയിൽ ഇരുന്നാണ് പരീക്ഷ എഴുതേണ്ടതെന്ന് വിദ്യാർഥി തിരിച്ചറിഞ്ഞത്. ഇതോടെ പരിഭ്രമിച്ച് ബോധം കെട്ട് വീഴുകയായിരുന്നെന്ന് വിദ്യാർഥിയുടെ ബന്ധു പറഞ്ഞു.

സംഭവം നടന്ന ഉടൻ വിദ്യാർഥിയെ സമീപത്തെ സദർ ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - Seeing exam hall full of girls; plus two student fainted out of nervousness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.