സ്വാതന്ത്ര്യം ലഭിച്ച്​ 75 വർഷം കഴിഞ്ഞിട്ടും രാജ്യദ്രോഹനിയമം ആവശ്യമാണോയെന്ന്​ ​സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യദ്രോഹ നിയമം കൊളോണിയൽ നിയമം മാത്രമാണെന്ന സുപ്രധാന പരാമർശവുമായി​ സുപ്രീംകോടതി. സ്വാതന്ത്ര്യം ലഭിച്ച്​ 75 വർഷത്തിന്​ ശേഷവും ഇത്​ ആവശ്യമാ​ണോയെന്ന്​ പരിശോധിക്കണമെന്നും കോടതി വ്യക്​തമാക്കി. നിയമത്തിന്‍റെ സാധുത പരിശോധിക്കുമെന്നും ഇക്കാര്യത്തിൽ കേന്ദ്രസർക്കാറിന്‍റെ അഭിപ്രായം തേടുമെന്നും കോടതി അറിയിച്ചു.

രാജ്യദ്രോഹം ​കൊളോണിയൽ നിയമമാണ്​. സ്വാതന്ത്ര്യം ലഭിച്ച്​ 75 വർഷത്തിന്​ ശേഷവും ഈ നിയമം ആവശ്യമാണോയെന്നതിൽ പരിശോധന വേണമെന്ന്​ ചീഫ്​ ജസ്റ്റിസ്​ എൻ.വി രമണ പറഞ്ഞു. മഹാത്​മ ഗാന്ധിയേയും ബാലഗംഗാധര തിലകനേയും നിശബ്​ദനാക്കാൻ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമമാണിതെന്നും കോടതി നിരീക്ഷിച്ചു.

രാജ​ദ്രോഹ നിയമത്തിനെതിരെ നിരവധി ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്​. ഹരജികൾ ഒരുമിച്ച്​ കേൾക്കും. നിയമം ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളുണ്ടെന്നും ചീഫ്​ ജസ്റ്റിസ്​ പറഞ്ഞു.

Tags:    
News Summary - Sedition Law "Colonial", Says Supreme Court, Will Examine Its Validity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.