Posted On
date_range Updated On
date_range പെട്രോൾ വിലക്കയറ്റത്തിൽ മൗനം; കോൺഗ്രസ് ഭീഷണിയെത്തുടർന്ന് ബച്ചെൻറ വീടിന് സുരക്ഷ കൂട്ടി
മുംബൈ: മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാന പടോലെ ഭീഷണി മുഴക്കിയതിനെ തുടർന്ന് ബോളിവുഡ് നടൻ അമിതാഭ് ബച്ചെൻറ വീടിനു മുമ്പിൽ പൊലീസ് സുരക്ഷ ശക്തമാക്കി. പെട്രോൾ വില കുതിച്ചുയരുമ്പോഴും പ്രതികരിക്കാതെ മൗനം പാലിക്കുന്ന ബച്ചൻ, അക്ഷയ് കുമാർ എന്നിവരുടെ സിനിമയും ചിത്രീകരണവും തടയുമെന്ന് കഴിഞ്ഞ ദിവസം പടോലെ പറഞ്ഞിരുന്നു.
യു.പി.എ ഭരണകാലത്ത് പെട്രോൾ വില കൂടുമ്പോൾ പ്രതികരിച്ചവർ മോദി ഭരണത്തിൽ മൗനം പാലിക്കുന്നത് പരിഹസിച്ചായിരുന്നു ഇത്. എന്നാൽ, ആക്രമണം തങ്ങളുടെ വഴിയല്ലെന്നും കരിങ്കൊടി കാട്ടുന്നതടക്കമുള്ള അഹിംസാ മാർഗങ്ങളിലൂടെ പ്രതികരിക്കുമെന്നും പടോലെ ശനിയാഴ്ച ആവർത്തിച്ചു. തങ്ങൾ 'ഗോദ്സെവാല'കളല്ലെന്നും 'ഗാന്ധിവാല'കളാണെന്നും പൊലീസ് സുരക്ഷ കൂട്ടിയതിനോടുള്ള പ്രതികരണമായി അദ്ദേഹം ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.