ബീജാപുർ: ഛത്തിസ്ഗഢിലെ ബീജാപുരിൽ വിവിധ സ്ഥലങ്ങളിൽ മാവോവാവാദികൾ സ്ഥാപിച്ച എട്ട് സ്ഫോടക വസ്തുക്കൾ സുരക്ഷസേന നിർവീര്യമാക്കി. ഗംഗളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽനിന്നാണ് അഞ്ച് കിലോ വീതം ഭാരമുള്ള സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. സ്റ്റീൽ ബോക്സിൽ നിറച്ച് കുഴിച്ചിട്ട നിലയിലായിരുന്നു ഇവ. തിരച്ചിൽ നടത്തുന്ന സുരക്ഷാസേനയെ ലക്ഷ്യമിട്ടാണ് ഇവ സ്ഥാപിച്ചിരുന്നത്. ജില്ല റിസർവ് ഗാർഡ് (ഡി.ആർ.ജി), സി.ആർ.പി.എഫ്, കോബ്ര യൂനിറ്റ്, ബോംബ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഗരിയബന്ദ്: ഛത്തിസ്ഗഢിലെ ഗരിയബന്ദ് ജില്ലയിൽ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ടു നക്സലൈറ്റുകളുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ കൊല്ലപ്പെട്ടവർ 16 ആയി. ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് രണ്ടു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഛത്തിസ്ഗഢ്-ഒഡിഷ അതിർത്തിയിലെ മയിൻപുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച രാത്രിയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. തലക്ക് ഒരുകോടി വിലയിട്ട മുതിർന്ന മാവോവാദി നേതാവ് ജയ്റാം എന്ന ചലപതിയും കൊല്ലപ്പെട്ടിരുന്നു. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലക്കാരനായ ചലപതി സി.പി.ഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗമാണ്. കൊല്ലപ്പെട്ടവരിൽ രണ്ട് വനിതകളും ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.