Posted On
date_range Updated On
date_range കശ്മീരിലെ കുൽഗാമിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ
കുൽഗാം: ജമ്മു കശ്മീരിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാം ജില്ലയിലെ തായ്പോറ, മുഹമ്മദ് പോ റ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്.
മൂന്നിലധികം തീവ്രവാദികൾ പ്രദേശത്ത് കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. ഇവർക്കായി സംയുക്ത സേന തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ മൊബൈൽ ഇന്‍റർനെറ്റ് സേവനം താൽകാലികമായി തടഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം അനന്ത്നാഗ് ജില്ലയിലെ കൊകെർനാഗിൽ രണ്ട് തീവ്രവാദികളെ വധിക്കുകയും സ്ഫോടക വസ്തുക്കൾ പിടിച്ചെടുക്കുകയും സുരക്ഷാസേന ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഏറ്റുമുട്ടൽ നടന്നിട്ടുള്ളത്.
മെയ് 24ന് പുൽവാമയിലെ ത്രാലിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദിയെ സേന വധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.