Posted On
date_range Updated On
date_range വിദേശ പ്രതിനിധികളുടെ രണ്ടാം സംഘം കശ്മീരിൽ
ശ്രീനഗർ: വിദേശരാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുടെ രണ്ടാം സംഘം സന്ദർശനത്തിനായി കശ്മീരിലെത്തി. 10 രാജ്യങ്ങളി ൽ നിന്നായി 25 പ്രതിനിധികളാണ് എത്തിയത്. യൂറോപ്യൻ യൂണിയൻ പ്രതിനിധികളും സംഘത്തിലുണ്ട്.
ജർമനി, കാനഡ, ഫ്രാൻസ ്, ഇറ്റലി, ന്യൂസിലൻഡ്, െമക്സിക്കോ, ഓസ്ട്രിയ, ഉസ്ബെക്കിസ്താൻ, അഫ്ഗാനിസ്ഥാൻ, പോളണ്ട് എന്നീ രാജ്യങ്ങളിലെ പ്രതിനിധികളാണ് സംഘത്തിൽ. പൊതുജനങ്ങളുമായും രാഷ്ട്രീയ നേതാക്കളുമായും സംഘം കൂടിക്കാഴ്ച നടത്തും.
അമേരിക്കയുൾപ്പെടെ 16 വിദേശരാജ്യങ്ങളിലെ പ്രതിനിധികളാണ് ആദ്യ സംഘത്തിലുണ്ടായിരുന്നത്. ആർട്ടിക്കൾ 370 റദ്ദാക്കിയതിന് ശേഷമുള്ള സാഹചര്യം വിലയിരുത്തുകയായിരുന്നു സംഘത്തിന്‍റെ സന്ദർശന ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.