ദേശീയ പതാക ഉപയോഗിച്ച് സ്കൂട്ടർ വൃത്തിയാക്കി; വിഡിയോ വൈറലായതോടെ അറസ്റ്റ്

ഡൽഹി: സ്കൂട്ടർ വൃത്തിയാക്കാൻ ദേശീയ പതാക ഉപയോഗിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപുര മേഖലയിൽ നടന്ന സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നോർത്ത് ഗോണ്ട പ്രദേശത്തെ താമസക്കാരനായ 52 വയസ്സുകാരനെ പൊലീസ് പിടികൂടി.

ഇയാളുടെ ഇരുചക്ര വാഹനവും പിടികൂടി. നാട്ടുകാർ ചിത്രീകരിച്ച സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തതോടെയാണ് വിഷയം പുറത്തായത്. തന്റെ വെള്ള നിറത്തിലുള്ള സ്‌കൂട്ടർ ദേശീയ പതാക ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഭജൻപുര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

വിഷയത്തിൽ നിയമനടപടി ആരംഭിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇയാൾ ഉപയോഗിച്ച കൊടിയും സ്കൂട്ടറും കണ്ടെടുത്തിട്ടുണ്ട്. പ്രതിയോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു. സംഭവം ബോധപൂർവമല്ലെന്നും അബദ്ധത്തിൽ ചെയ്തതാണെന്നുമാണ് ഇയാൾ പറയുന്നത്. അന്വേഷണത്തേട് സഹകരിക്കാനും കോടതിയിൽ വിചാരണക്ക് ഹാജരാകാനും ഇയാളോട് ആവശ്യപ്പെട്ടിട്ടുണ്ട്- പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Tags:    
News Summary - Scooter cleaned with national flag; After the video went viral, he was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.