ന്യൂഡൽഹി: ഡൽഹിയിൽ സ്കൂൾ വിദ്യാർഥിനികളെ ബലാത്സംഗം ചെയ്യുന്നതിനെ കുറിച്ച് ചർച്ച ചെയ്യുകയും പെൺകുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്ന ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ വിദ്യാർഥി പൊലീസ് കസ്റ്റഡിയിൽ. ബോയ്സ് ലോക്കർ റൂം എന്നാണ് ഈ ഇൻസ്റ്റഗ്രാം ഗ്രൂപിെൻറ പേര്. ഡൽഹിയിലെ സ്കൂളിലെ വിദ്യാർഥിയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഗ്രൂപ്പിൽ സജീവമായ 20 കുട്ടികളുടെ വിവരങ്ങൾ വിദ്യാർഥി പൊലീസിന് കൈമാറി.
തെക്കൻ ഡൽഹിയിലെ പ്രമുഖ അഞ്ച് സ്കൂളുകളിലെ 11, 12 ക്ലാസുകളിൽ പഠിക്കുന്ന 20ലേറെ വിദ്യാർഥികൾ ഗ്രൂപ്പിൽ സജീവമാണ്. കുട്ടിയുടെ മൊബൈൽ ഡൽഹി സൈബർ സെൽ പിടിച്ചെടുത്തു. ഞായറാഴ്ചയാണ് ഇൻസ്റ്റഗ്രാം ഗ്രൂപ്പിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ഇവരുടെ സഹപാഠിയായ വിദ്യാർഥിനിയാണ് ഗ്രൂപ്പിനെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്.
‘‘എനിക്കവളെ എളുപ്പം ബലാത്സംഗം ചെയ്യാൻ കഴിയും’’-എന്ന രീതിയിലുള്ള ചാറ്റുകളാണ് കൂടുതലും. പെൺകുട്ടികളുടെ മോർഫ് ചിത്രങ്ങളും ഇവരുടെ കൈവശമുണ്ട്. ഡൽഹിയിലെ പ്രമുഖ കോളജിലെ 19കാരിയുടെ ചിത്രങ്ങളും ഇത്തരത്തിൽ പ്രചരിപ്പിച്ചതായി റിപ്പോർട്ടുണ്ട്. ഇതേതുടർന്ന് വിദ്യാർഥിനി പൊലീസിൽ പരാതി നൽകി.
പെൺകുട്ടികളുടെ സമ്മതമോ അറിവോ കൂടാതെയാണ് ഫോട്ടോകൾ പ്രചരിപ്പിക്കുന്നത്. വിവരം പുറത്തായതോടെ ഡൽഹി വനിത കമീഷൻ പൊലീസിനും ഇൻസ്റ്റഗ്രാമിനും നോട്ടീസയച്ചു. ഗ്രൂപ്പിലെ അംഗങ്ങളെ കുറിച്ച് വിവരങ്ങൾ നൽകാൻ ഡൽഹി പൊലീസ് ഇൻസ്റ്റഗ്രാമിനോട് ആവശ്യപ്പെട്ടു. കുട്ടികളുടെ ക്രിമിനൽ, ബലാത്സംഗ മനോഭാവത്തിെൻറ സൂചനയാണിതെന്ന് ഡൽഹി വനിത കമീഷൻ അധ്യക്ഷ സ്വാതി മാവിവാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.