പ്രതിസന്ധി മറികടക്കാനാവുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് എം.ഡി

മുംബൈ: സാമ്പത്തിക തട്ടിപ്പ് ആദ്യം കണ്ടുപിടിച്ചത് ഉദ്യോഗസ്ഥർ തന്നെയാണെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജിങ് ഡയറക്ടർ സുനിൽ മെഹ്ത. ജനുവരി മൂന്നിന് തന്നെ തട്ടിപ്പ് കണ്ടെത്തി. ഈ ഇടപാടിൽ 286 കോടി രൂപ ബാങ്കിന് നഷ്ടമായി. തട്ടിപ്പ് കണ്ടുപിടിച്ചതിന് പിന്നാലെ ബന്ധപ്പെട്ട ഏജൻസിക്ക് വിവരം കൈമാറുകയും ചെയ്തു. സംഭവിക്കാൻ പാടില്ലാത്തതും യാദൃശ്ചികവുമായ സംഭവമാണിതെന്നും മെഹ്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

അനധികൃത സാമ്പത്തിക ഇടപാടിൽ രണ്ട് ബാങ്ക് ഉദ്യോഗസ്ഥരും പങ്കാളികളാണ്. കുറ്റക്കാരായ ജീവനക്കാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തിയിട്ടുണ്ട്. പണം തിരിച്ചു പിടിക്കുന്നതിനുള്ള കാര്യപ്രാപ്‌തി ബാങ്കിനുണ്ട്. തിരിമറിയുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ രേഖകളും റെക്കോർഡുകളും പിടിച്ചെടുത്തിരുന്നു. ബാങ്കുകളുടെ സാമ്പത്തിക താൽപര്യം സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പി.എൻ.ബി എം.ഡി വ്യക്തമാക്കി. 

തട്ടിപ്പിൽ പങ്കാളികളായ ബംഗളൂരു സ്വദേശി പി.എസ് സുബ്രഹ്മണ്യൻ, മൈസൂരു സ്വദേശി ഹംസത്ത് നഹ, എം.സി പൊന്നപ്പ, ചെന്നൈ സ്വദേശി ആർ. ഭുവനേശ്വരൻ എന്നിവരുടെ ആറു കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിട്ടുണ്ട്. സ്ഥിതിഗതികൾ കേന്ദ്രസർക്കാർ വിലയിരുത്തുന്നതായും മെഹ്ത ചൂണ്ടിക്കാട്ടി. 

ത​ങ്ങ​ൾ​ക്ക്​ നാ​ട്ടി​ലെ ബാ​ങ്കി​ൽ ആ​വ​ശ്യ​ത്തി​ന്​ പ​ണം നി​ക്ഷേ​പ​മു​ണ്ടെ​ന്ന്​ സ്​​ഥാ​പി​ച്ചാ​ണ്​ ര​ത്​​ന വ്യാ​പാ​രി നീ​ര​വ്​ മോ​ദി​വി​ദേ​ശ​ത്തു ​നി​ന്ന്​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്. നീ​ര​വ്​ പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്കി​നെ സ​മീ​പി​ച്ച്​ വി​ദേ​ശ വ്യാ​പാ​ര​ത്തി​നു​ള്ള ‘ലെ​റ്റ​ർ ഒാ​ഫ്​ ക്രെ​ഡി​റ്റ്​’ അ​ഥ​വ, ബാ​ങ്ക്​ ഗാ​ര​ൻ​റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നു​ള്ള തു​ക നീ​ര​വ്​ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ചു. ഇൗ ​തു​ക ബാ​ങ്കി​​ന്‍റെ വ​ര​വ്​ പു​സ്​​ത​ക​ത്തി​ൽ ചേ​ർ​ക്കാ​തെ ത​ന്നെ ബാ​ങ്ക്​ ഗാ​ര​ന്‍റി ന​ൽ​കി​യാ​ണ്​ ത​ട്ടി​പ്പ്​ അ​ര​ങ്ങേ​റി​യ​ത്. ഇ​താ​ണ്​ ത​ട്ടി​പ്പി​​ന്‍റെ ഒ​ന്നാം ത​ലം.

പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ലെ​റ്റ​ർ ഒാ​ഫ്​ ​ക്രെ​ഡി​റ്റ്​ കാ​ണി​ച്ച്​ നീ​ര​വ്​ മോദി ചി​ല ഇ​ന്ത്യ​ൻ ബാ​ങ്കു​ക​ളു​ടെ വി​ദേ​ശ ശാ​ഖ​ക​ളെ സ​മീ​പി​ച്ച്​ വ്യാ​പാ​ര​ത്തി​ന്​ വാ​യ്​​പ സം​ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 2010ലാ​ണ്​ ഇൗ ​ത​ട്ടി​പ്പ്​ ന​ട​ന്ന​ത്. അ​ടു​ത്ത​യി​ടെ നീ​ര​വി​​​​​​​​ന്‍റെ ക​മ്പ​നി വീ​ണ്ടും ബാ​ങ്ക്​ ഗാ​ര​ൻ​റി​ക്കാ​യി പി.​എ​ൻ.​ബി​യെ സ​മീ​പി​ച്ച​തോടെ​യാ​ണ്​ ത​ട്ടി​പ്പ്​ പു​റ​ത്താ​യ​ത്.

Tags:    
News Summary - The scam was first detected by our officials says Punjab National Bank MD Sunil Mehta -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.