നോട്ട് അസാധുവാക്കിയ നടപടിയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി:  500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടിയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി.  നോട്ടുകൾ പിൻവലിച്ചതു മൂലം സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാകരുത്. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണം. ബാങ്കുകളിൽ നിന്നും പിൻവലിക്കാവുന്ന സംഖ്യയുടെ പരിധി ഉയർത്തണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.  ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ്​ ഹരജികൾ പരിഗണിച്ചത്.

കള്ളപ്പണത്തിനെതിരായ സർജിക്കൽ സ്ട്രൈക്കിനിടെ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാമെന്ന അഡ്വക്കേറ്റ് ജനറലിന്‍റെ വാദത്തോട് കോടതി യോജിച്ചുവെങ്കിലും സാധാരണക്കാരുടെ പ്രയാസങ്ങൾ ലഘൂകരിക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദീകരിച്ചുകൊണ്ട് കേന്ദ്രം സത്യവാങ്മൂലം സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കേസ് നവംബർ 25ന് വീണ്ടും പരിഗണിക്കും.

ഡല്‍ഹിയിലെ അഭിഭാഷകരായ വിവേക് നാരായണ്‍ ശര്‍മ, സങ്കം ലാല്‍ പാണ്ഡേ എന്നിവര്‍ക്ക് പുറമെ എസ്. മുത്തുകുമാര്‍, ആദില്‍ ആല്‍വി എന്നിവരാണ് ഹരജി നല്‍കിയത്. വിഷയം സംബന്ധിച്ച് നാല്​ പൊതുതാൽപര്യ ഹരജികളാണ് സുപ്രീംകോടതിയുടെ പരിഗണനക്കെത്തിയത്.

സര്‍ക്കാര്‍ തീരുമാനം ജനങ്ങള്‍ക്ക് ദുരിതം സമ്മാനിക്കുന്നുവെന്നും കേന്ദ്രത്തിന്‍െറ ഉത്തരവ് കുറച്ചുദിവസത്തേക്ക് റദ്ദാക്കണമെന്നുമാണ്​ ഹരജിയിലെ ആവശ്യം. ഹരജിയിൽ തീരുമാനം എടുക്കുന്നതിനു മുൻപ് വിശദീകരണം കേൾക്കണം എന്നാവശ്യപ്പെട്ടു കേന്ദ്രസർക്കാരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Tags:    
News Summary - SC Refuses to Stay Govt's Currency Ban Move

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.