സി.വി.സി റിപ്പോർട്ടിന്​ മറുപടി നൽകാൻ അലോക്​ വർമ്മക്ക്​ കോടതി നിർദേശം

ന്യൂഡൽഹി: സ​​​​െൻററൽ വിജിലൻസ്​ കമീഷൻ റിപ്പോർട്ടിന്​ മറുപടി നൽകാൻ മുൻ സി.ബി.​െഎ ഡയറക്​ടർ അലോക്​ വർമ്മക്ക്​ സുപ്രീംകോടതി നിർദേശം നൽകി. അലോക്​ വർമ്മ ഹൈദരാബാദ്​ വ്യവസായിയിൽ നിന്ന്​ രണ്ട്​ കോടി കൈക്കൂലി വാങ്ങിയെന്ന കേസിൽ സി.വി.സി അന്വേഷണം നടത്തി റിപ്പോർട്ട്​ നൽകിയിരുന്നു.

ഇക്കാര്യത്തിൽ മറുപടി അറിയക്കണമെന്നാണ്​ സുപ്രീംകോടതി വ്യക്​തമാക്കിയിരിക്കുന്നത്​. സി.ബി.​െഎ ഡയറക്​ടർ സ്ഥാനത്ത്​ നിന്ന്​ മാറ്റിയതിനെതിരെ അലോക്​ വർമ്മ നൽകിയ ഹരജി പരിഗണി​ക്കു​േമ്പാഴാണ്​ കോടതി നിർദേശം നൽകിയത്​. മുദ്രവെച്ച കവറിൽ സി.വി.സി റിപ്പോർട്ട്​ അലോക്​ വർമ്മക്ക്​ കൈമാറും. ഇതിന്​ മുദ്രവെച്ച കവറിൽ തന്നെ മറുപടി നൽകണമെന്നാണ്​ ചീഫ്​ ജസ്​റ്റിസ്​ നിർദേശിച്ചിരിക്കുന്നത്​. തിങ്കളാഴ്​ചക്കകം ഇക്കാര്യത്തിൽ മറുപടി നൽകണമെന്നാണ്​ ആവശ്യം.

റ​ിപ്പോർട്ടിനായി സി.വി.സിയെ സമീപിച്ച രാകേഷ്​ അസ്​താനയുടെ നടപടിയെ കോടതി വിമർശിച്ചു. കാബിനറ്റ്​ സെക്രട്ടറി വഴി റിപ്പോർട്ട്​ ആവശ്യപ്പെട്ട്​ സി.വി.സിയെ രാകേഷ്​ അസ്​താന സമീപിച്ചതാണ്​ വിവാദമായത്​​. ഇത്​ സംബന്ധിച്ച്​ കോടതിയെയാണ്​ സമീപിക്കേണ്ടതെന്നും ചീഫ്​ ജസ്​റ്റിസ്​ വ്യക്​തമാക്കി. അതേസമയം, സി.വി.സി റിപ്പോർട്ടിൽ അലോക്​ വർമ്മക്കെതിരെ ഗുരുതര ആരോപണങ്ങൾ ഇല്ലെന്നാണ്​ സൂചന.

Tags:    
News Summary - SC Gives CVC Probe Report in Sealed Cover to CBI Director-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.