എൻ.ഐ.എക്ക് തിരിച്ചടി; സുധ ഭരദ്വാജിന്‍റെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസില്‍ സാമൂഹ്യ പ്രവര്‍ത്തക സുധാ ഭരദ്വാജിന് ബോംബെ ഹൈകോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന എൻ.ഐ.എയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് എൻ.ഐ.എ ഹരജി തള്ളിയത്. ജാമ്യം അനുവദിച്ചുള്ള ഹൈകോടതി ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഭീമ കൊറേഗാവ് കേസില്‍ പ്രതിയായി രണ്ട് വർഷത്തിലേറെയായി ജയിലില്‍ കഴിയുകയായിരുന്ന സുധാ ഭരദ്വാജിന് ഡിസംബർ ഒന്നിനാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. അതേസമയം, മലയാളി റോണ വില്‍സണ്‍ ഉള്‍പ്പെടെയുള്ള എട്ട് പേരുടെ ജാമ്യം കോടതി തള്ളിയിരുന്നു.

സുധാ ഭരദ്വാജ് ഉള്‍പ്പെടെ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ ഒരുമിച്ചാണ് ഭീമാ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്. തെലുങ്കു കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെറേറ, മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് ആരോപണം.

Tags:    
News Summary - SC dismisses NIA's plea challenging default bail granted to Sudha Bharadwaj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.