സുപ്രീംകോടതിയിലെ പ്രതിസന്ധി പരിഹരിച്ചിട്ടില്ലെന്ന് എ.ജി

ന്യൂഡൽഹി: സുപ്രീംകോടതിയിലെ പ്രതിസന്ധിയിൽ പരിഹാരമായിട്ടില്ലെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ. എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് എ.ജി ഇക്കാര്യം പറഞ്ഞത്. ഉടൻ പ്രശ്ന പരിഹാരമുണ്ടാകുമെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പ്രതിസന്ധി പരിഹരിച്ചുവെന്ന് കെ.കെ വേണുഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ വാർത്താ സമ്മേളനം നടത്തിയ ജഡ്ജിമാർ ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്താത്തതിനാൽ പ്രശ്നപരിഹാരമുണ്ടായില്ല. 

കഴിഞ്ഞദിവസം രാവി​െല പതിവുള്ള ചായ സൽക്കാരത്തിനി​െട സുപ്രീം കോടതി അഭിഭാഷകൻ ആർ.പി ലൂത്ര വിവാദവിഷയം  ചീഫ്​ ജസ്​റ്റിസു മുമ്പാകെ അവതരിപ്പിച്ചിരുന്നു. സുപ്രീം കോടതി​െയ തകർക്കാൻ ചില ഗൂഢാലോചനകൾ നടക്കുന്നുണ്ട്​. ഇതിനെതിരെ ചീഫ്​ ജസ്​റ്റിസ്​ നടപടികൾ സ്വീകരിക്കണമെന്നും ലൂത്ര ആവശ്യപ്പെട്ടു. ഇൗ ആവശ്യം കേട്ട ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര പുഞ്ചിരിച്ചെങ്കിലും മറുപടി ഒന്നും പറഞ്ഞില്ലെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. 

Tags:    
News Summary - SC Crisis Not Settled Says, AG-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.