ന്യൂഡൽഹി: ഒരു സ്ഥാനാർഥി രണ്ടു നിയോജക മണ്ഡലങ്ങളിൽ മത്സരിക്കുന്നതിനെതിരെ സമർ പ്പിച്ച ഹരജിയിൽ വാദംകേൾക്കുമെന്ന് സുപ്രീംകോടതി. ബി.ജെ.പി നേതാവ് അശ്വിനി കുമാർ ഉ പാധ്യായ സമർപ്പിച്ച ഹരജിയിൽ രണ്ടാഴ്ചക്കകം വാദംകേൾക്കുമെന്ന് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഒരു സ്ഥാനാർഥിക്ക് രണ്ടു മണ്ഡലത്തിൽ മ ത്സരിക്കാൻ അവസരം നൽകുന്ന ജനപ്രാതിനിധ്യനിയമത്തിെൻറ 33(7) വകുപ്പ് ഭരണഘടനവിരുദ്ധമായി പ്രഖ്യാപിച്ച് റദ്ദാക്കണമെന്ന് ഉപാധ്യായ ഹരജിയിൽ ബോധിപ്പിച്ചു.
ഒരു വ്യക്തി ഒരു വോട്ട്, ഒരു സ്ഥാനാർഥി, ഒരു മണ്ഡലം എന്നത് ജനാധിപത്യത്തിെൻറ പ്രമാണവാക്യമാണെന്ന് ഹരജിയിൽ അവകാശപ്പെട്ടു. ഇതിന് വിരുദ്ധമാണ് ഒരാൾക്ക് ഒരേ സമയം രണ്ടു മണ്ഡലങ്ങളിൽനിന്ന് മത്സരിക്കാൻ അവസരം നൽകുന്നത്. ജനപ്രാതിനിധ്യ നിയമത്തിെൻറ 70ാം വകുപ്പുപ്രകാരം ഒരു സ്ഥാനാർഥി രണ്ടു മണ്ഡലങ്ങളിലും ജയിച്ചാൽ രണ്ടിലൊരു മണ്ഡലം ഒഴിവാക്കണം. അവിടെ വീണ്ടും െതരഞ്ഞെടുപ്പ് നടത്തുന്നത് ഖജനാവിന് സാമ്പത്തികബാധ്യത വരുത്തുന്നതാണ്.
രണ്ടു മണ്ഡലങ്ങളിൽനിന്ന് മത്സരിക്കുന്നത് തടയുന്നതിനുള്ള ശിപാർശ 2004ൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ നടത്തിയെങ്കിലും അത് കേന്ദ്ര സർക്കാർ സ്വീകരിച്ചിരുന്നില്ല. രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർഥി ഒഴിവാക്കുന്ന സീറ്റിൽ ഉപതെരഞ്ഞെടുപ്പിന് വരുന്ന ചെലവ് കെട്ടിവെക്കണമെന്ന നിർദേശം കമീഷൻ 2018ൽ സുപ്രീംകോടതി മുമ്പാകെ ബോധിപ്പിച്ചിരുന്നു.
പൊതുസ്ഥലങ്ങളിൽ മുദ്രാവാക്യങ്ങളും ചിത്രങ്ങളും പാടില്ല ന്യൂഡൽഹി: പൊതുസ്ഥലങ്ങൾ മുദ്രാവാക്യങ്ങളും നേതാക്കളുടെ ചിത്രങ്ങളും പതിച്ച് വൃത്തികേടാക്കരുതെന്ന് സുപ്രീംകോടതി തമിഴ്നാട് സർക്കാറിന് നിർദേശം നൽകി. മദ്രാസ് ഹൈകോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പാറകൾ, കുന്നുകൾ, പൊതുസ്ഥലങ്ങളിലെ നിർമാണങ്ങൾ എന്നിവയിലൊന്നും രാഷ്ട്രീയപാർട്ടകളുടെ സന്ദേശങ്ങളും മുദ്രാവാക്യങ്ങളും കൊത്തിവെക്കുകയോ സ്ഥാപിക്കുകയോ ചെയ്യരുതെന്നാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.