Posted On
date_range Updated On
date_range സ്റ്റേറ്റ് ബാങ്ക് എ.ടി.എമ്മില്‍ 50, 20 നോട്ടുകള്‍ ഉടനെത്തും
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മിലൂടെ വൈകാതെ 20 രൂപയുടെയും 50 രൂപയുടെയും നോട്ടുകള്‍ ലഭ്യമാകും. നോട്ട് അസാധുവാക്കിയതുമൂലം ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് ചെറിയ തുക പിന്‍വലിക്കാന്‍ കഴിയുന്നത് ഉപകാരപ്രദമാകുമെന്ന് എസ്.ബി.ഐ ചെയര്‍പേഴ്സന്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.
സൗകര്യപ്രദമായ സമയത്ത് നോട്ടുകള്‍ മാറിലഭിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പു ലഭിച്ചതോടെ തെക്കന്‍ സംസ്ഥാനങ്ങളിലെ എസ്.ബി.ഐ ശാഖകളിലെ ജോലിഭാരം 50 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. എന്നാല്‍, എ.ടി.എമ്മുകളില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വേഗത്തില്‍ പണം തീരുന്നതാണ് കൂടുതല്‍ ബുദ്ധിമുട്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.