ഭുരനേശ്വർ: പതിമൂന്നാം വയസ്സിൽ അമേരിക്കൻ ഇന്ത്യക്കാരി ദത്തെടുത്ത 21കാരി അമേരിക്കയിൽ നിന്ന് മോചനം തേടി ഒഡീഷ മുഖ്യമന്ത്രിക്ക് കത്തെഴുതി. ‘എന്നെ ഇവിടെ നിന്ന് രക്ഷിക്കൂ, ഇവിടത്തെ പീഡനം സഹിക്കാൻ വയ്യ’ എന്നുകാട്ടി യുവതി തന്റെ ദുരിതാവസ്ഥയുടെ വീഡിയോ ക്ലിപ്പിങ്ങുകൾ ഗവൺമെന്റിന് അയച്ചുകൊടുത്തത് അധികൃതർ വിദേശ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.
ഇംഗ്ലീഷിലും ഒഡീഷയിലുമായി സംസാരിക്കുന്ന സ്ത്രീ തനിക്ക് ശാരീരികവും മാനസികവുമായ പീഡനമേൽക്കുന്നതായാണ് വീഡിയോയിൽ പറയുന്നത്. തന്നെ എത്രയും വേഗം രക്ഷപ്പെടുത്തി സ്വന്തം നാടായ ഒഡീഷയിലെത്തിക്കണമെന്നാണ് ഇവരുടെ അഭ്യർഥന.
പൂജ എന്ന പേരു വെളിപ്പെടുത്തിയ യുവതി ഇന്ത്യയിൽ ജീവിക്കുന്ന കാലത്ത് താൻ സംതൃപ്തയായിരുന്നെന്നും ഇപ്പോൾ താൻ വലിയ പീഡനമാണ് അനുഭവിക്കുന്നതെന്നും പറയുന്നു.
തന്നെ ഇവിടെ പീഡിപ്പിക്കുന്നതായി മറ്റൊരു വീഡിയോയിൽ പറയുന്നു. മറ്റൊരു വീഡിയോയിൽ തന്നെ ദത്തെടുത്ത അമ്മ ക്രിസ്തു മതത്തിലേക്ക് മാറാൻ നിർബന്ധിച്ചുകൊണ്ടാണ് പീഡിപ്പിക്കുന്നതെന്നും പറയുന്നു.
ഭുവനേശ്വറിലെ ഒരു ചൈൽഡ് കെയർ ഹോമിൽ നിന്ന് 13 വയസുള്ള കാലത്ത് 2018 ലാണ് പൂജയെ അമേരിക്കൻ ഇന്ത്യക്കാരിയായ ഏക മകളുള്ള അമേരിക്കൻ വനിത ദത്തെടുത്തതെന്ന് ഒഡീഷയിലെ തദ്ദേശ അധികൃതർ പറയുന്നു.
ബാലസോർ ജില്ലാ അധികൃതർ സംഭവം അമേരിക്കയിലെ ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപെടുത്താൻ വിദേശകാര്യ മന്ത്രാലയത്തോട് അഭ്യർഥിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കഴിയുന്ന നടപടികൾ സ്വീകരിക്കാനും അവരോട് അഭ്യർഥിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.