ജയിലില്‍ ധ്യാനവും യോഗയുമായി ശശികല

ബംഗളൂരു: ജയിലില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയെ കാണാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ അനുമതി നല്‍കിയില്ല.  ബുധനാഴ്ച വൈകീട്ടാണ് ശശികല കോടതിയിലത്തെി കീഴടങ്ങിയത്.  രാവിലെ 5.30ന് എഴുന്നേറ്റ അവര്‍ സെല്ലിനുള്ളില്‍ കുറച്ചുനേരം നടന്നു. 6.30ന് പ്രഭാതഭക്ഷണം കഴിച്ച് ശശികല രണ്ടു തമിഴ് പത്രങ്ങളും വായിച്ചു. കുറച്ചുനേരം യോഗയിലും ധ്യാനത്തിലും മുഴുകി.

ഇതിനിടയില്‍ ജയിലിനുള്ളിലെ ഡോക്ടര്‍മാര്‍ വൈദ്യപരിശോധനയും നടത്തി. കുളിക്കാന്‍ ചൂടുവെള്ളമാണ് നല്‍കിയത്. ലാന്‍ഡ് ലൈന്‍ ഫോണില്‍ ബന്ധുക്കളെ വിളിച്ച് ഏതാനും സമയം സംസാരിച്ചു. ജയില്‍ ചട്ടങ്ങളുടെ ഭാഗമായി ഫോണ്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. ഇതിനിടെ എടപ്പാടി പളനിസ്വാമി ശശികലയെ കാണാന്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

എന്നാല്‍, സത്യപ്രതിജ്ഞാ ചടങ്ങുകളുടെ തിരക്കു കാരണം അദ്ദേഹത്തിന് വരാന്‍ കഴിഞ്ഞില്ല. വരുംദിവസങ്ങളില്‍ ഇദ്ദേഹം പരപ്പന അഗ്രഹാര ജയിലിലത്തെുമെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ജയിലും പരിസരവും കനത്ത സുരക്ഷയിലാണ്.

Tags:    
News Summary - sasikala natarajan in parappana agrahara jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.