ശശികല കുടുംബം കൂടുതൽ നിയമക്കുരുക്കിലേക്ക്​

കോയമ്പത്തൂർ: ജയലളിതയുടെ മരണത്തിനുശേഷം ശശികല കുടുംബം കൂടുതൽ നിയമക്കുരുക്കുകളിലേക്ക്​ നീങ്ങുന്നു. അവിഹിത സ്വത്ത്​ സമ്പാദനക്കേസിൽ ശശികലയും അടുത്ത ബന്ധുക്കളായ ജെ. ഇളവരശിയും വി.എൻ. സുധാകരനും നാലുവർഷത്തെ തടവനുഭവിക്കെയാണ്​ കുരുക്ക്​ മുറുകുന്നത്​. ശശികലയുടെ ഭർത്താവ്​ നടരാജൻ, അനന്തരവൻ വി.എൻ. ഭാസ്​കരൻ എന്നിവരുൾപ്പെടെ നാലുപേർക്ക്​ സാമ്പത്തിക കുറ്റകൃത്യ പ്രത്യേക കോടതി വിധിച്ച രണ്ട്​ വർഷത്തെ തടവ്​ മദ്രാസ്​ ഹൈകോടതി വെള്ളിയാഴ്​ച ശരിവെക്കുക കൂടി ചെയ്​തതോടെ കൂടുതൽ പ്രതിസന്ധിയായി. 1994ൽ നികുതി വെട്ടിച്ച്​ വിദേശ ആഡംബരകാർ ഇറക്കുമതി ചെയ്​ത കേസിലാണിത്​. സുപ്രീം കോടതിയിൽ അപ്പീൽ നൽകി ജാമ്യം നേടാനുള്ള നീക്കമാണ്​ ഇപ്പോൾ നടക്കുന്നത്​. ശശികല കുടുംബവുമായി ബന്ധപ്പെട്ട ഇരുനൂറോളം കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ്​ നടത്തിയ റെയ്​ഡിൽ 1,500ഒാളം കോടിയുടെ അനധികൃത സ്വത്തുക്കളും മറ്റുമാണ്​ കണ്ടെത്തിയത്​. ഇതുമായി ബന്ധപ്പെട്ട പുതിയ കേസുകൾ രജിസ്​റ്റർ ചെയ്യാനിരിക്കയാണ്​. പോയസ്​ഗാർഡനിലെ ശശികല താമസിച്ചിരുന്ന രണ്ട്​ മുറികളിൽനിന്ന്​ വിലപ്പെട്ട രേഖകൾ പിടിച്ചെടുത്തതായാണ്​ സൂചന. 
Tags:    
News Summary - Sasikala Family in Crisis - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.