വല്ലഭായ്​ പ​േട്ടൽ ‘കശ്​മീർ’ പാകിസ്​താന്​ വാഗ്​ദാനം ചെയ്​തെന്ന്​ സൈഫുദ്ദീൻ സോസ്​

ന്യഡൽഹി: ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ്​ പ​േട്ടൽ ‘കശ്​മീർ’ പാകിസ്​താന്​ വാഗ്​ദാനം ചെയ്​തിരുന്നതായി മുതിർന്ന കോൺഗ്രസ്​ നേതാവ്​ സൈഫുദ്ദീൻ സോസ്​. ഹൈദരാബാദ്​ ഡെക്കാന്​ വേണ്ടി വാഷി പിടിച്ച ലിയാഖത്​ അലി ഖാന്​ അതിന്​ പകരമായാണ്​​ കശ്​മീർ നൽകാൻ പ​​േട്ടൽ തയ്യാറായതെന്നും സോസ്​ വ്യക്​തമാക്കി. ത​​​​െൻറ പുസ്​തകമായ ‘കശ്​മീർ’ എ ഗ്ലിംപ്​സ്​ ഒാഫ്​ ഹിസ്റ്ററി ആൻഡ്​ ദ സ്റ്റോറി ഒാഫ്​ സ്​ട്രഗിളി’​െൻ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സോസ്​.

പ​േട്ടൽ ഒരു പ്രായോഗികവാദിയായിരുന്നു. അന്നത്തെ പാകിസ്​താൻ പ്രധാനമന്ത്രി ലിയാഖത്​ അലി ഖാന്​ കശ്​മീർ വാഗ്​ദാനം ചെയ്​ത്​ പ​േട്ടൽ പറഞ്ഞത്​ ഇപ്രകാരമാണ്​. ‘ഹൈദരാബാദിനെ കുറിച്ച്​ സംസാരിക്കരുത്​, കശ്​മീരിനെ കുറിച്ച്​ പറയൂ; കശ്​മീർ നിങ്ങൾ എടുത്തുകൊള്ളുക, പക്ഷെ ഹൈദരാബാദിനെ കുറിച്ച്​ മിണ്ടരുത്​​- സോസ്​ പറഞ്ഞു.

ലിയാഖത്​ ഖാൻ ഒരു യുദ്ധത്തിനുള്ള തയാറെടുപ്പിലായിരുന്നെങ്കിലും സർദാർ വല്ലഭായ്​ പ​േട്ടൽ അതിന്​ ഒരുക്കമല്ലായിരുന്നുവെന്നും അദ്ദേഹം പുസ്​തക ​പ്രകാശന ചടങ്ങിൽ വ്യക്​തമാക്കി. 

കശ്​മീർ വിഷയത്തിൽ മുൻ പാക്​ പ്രധാനമന്ത്രി പർവേശ്​​ മുഷറഫി​​​​െൻറ നിലപാട്​ ശരി​യെന്ന സൈഫുദ്ദീൻ സോസിയുടെ പ്രസ്​താവന രാജ്യത്ത്​ വിവാദത്തിന്​ വഴിവെച്ചിരുന്നു. ‘കശ്​മീരിന്​ പാകിസ്​താനുമായി ചേരാൻ താൽപര്യമില്ല. സ്വാതന്ത്ര്യമാണ്​ അവരുടെ ആവശ്യമെന്നായിരുന്നു മുഷറഫ്​​ പറഞ്ഞത്​.

Tags:    
News Summary - Sardar Patel had offered Kashmir to Pakistan Saifuddin Soz-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.