ചെന്നൈ: ലോട്ടറി രാജാവ് എന്നറിയപ്പെടുന്ന സാന്‍റിയാഗോ മാർട്ടിന്‍റെ കുടുംബാംഗങ്ങൾ പുതുച്ചേരിയിലും തമിഴ്നാട്ടിലും മൂന്ന് സീറ്റുകൾ സ്വന്തമാക്കി. തമിഴക വെട്രി കഴകത്തിന് വേണ്ടി മത്സരിച്ച് സാന്‍റിയാഗോ മാർട്ടിന്‍റെ മകളുടെ ഭർത്താവ് ആധവ് അർജുന റെഡ്ഢി സീറ്റ് നേടി . തമിഴ്നാട്ടിലെ വില്ലിവക്കം മണ്ഡലത്തിൽ നിന്ന് മത്സരിച്ച അർജുന 17,302 വോട്ടുകൾക്കാണ് വിജയിച്ചത്.
അർജുനക്ക് പുറമെ മാർട്ടിന്‍റെ ഭാര്യ ലീമ റോസ് മാർട്ടിനും ലാൽഗുഡി മണ്ഡലത്തിൽ എ.ഐ.എ.ഡി.എം.കെ യിൽ നിന്ന് മത്സരിച്ച് വിജയിച്ചു. ടി.വി.കെ, ഡി.എം.കെ പാർട്ടികളുമായി കടുത്ത പോരാട്ടം നടത്തി 2500 വോട്ടുകൾക്കാണ് ലീമ വിജയിച്ചത്.
സാന്‍റിയാഗോ മാർട്ടിന്‍റെ മകനും വ്യവസായിയുമായ ചാൾസ് മാർട്ടിനാണ് സീറ്റ് നേടിയ മറ്റൊരാൾ. ചാൾസിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച ലാച്ചിയ ജനനായക കച്ചിയുടെ തെരഞ്ഞെടുപ്പിലെ അരങ്ങേറ്റത്തിൽ തന്നെ വിജയക്കൊടി പാറിക്കുകയായിരുന്നു. കാമരാജ് നഗർ മണ്ഡലത്തിൽ നിന്ന് 10,205 വോട്ടുകൾക്കാണ് ചാൾസ് വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.