മഹാരാഷ്​ട്രയുടെ മുഖം മാറും; മുഖ്യൻ സേനയിൽ നിന്ന്​ തന്നെ -സഞ്​ജയ്​ റാവുത്ത്

മുംബൈ: മഹാരാഷ്​ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണം വൈകുന്നതിനിടെ അടുത്ത മുഖ്യമന്ത്രി ശിവസേനയിൽ നിന്ന്​ തന്നെയ ാകുമെന്ന്​ അടിവരയിട്ട്​ പാർട്ടി വക്താവ്​ സഞ്​ജയ്​ റാവുത്ത്. മുഖ്യമന്ത്രി ശിവസേനയിൽ നിന്നുതന്നെയാണ്​. മഹാരാഷ ്ട്രയുടെ മുഖവും രാഷ്​ട്രീയ സമവാക്യവും മാറികൊണ്ടിരിക്കുകയാണ്. നിങ്ങൾ പറയുന്ന തരത്തിലുള്ള കലാപമല്ല നടക്കുന്നത്​, പോരാട്ടം നീതിക്കും അവകാശങ്ങൾക്കും വേണ്ടിയാണ്​. ജയം തങ്ങളുടേതാണെന്നും സഞ്​ജയ്​ റാവുത്ത് വാർത്താ ഏജൻസിയോട്​ പറഞ്ഞു.

‘മഹാരാഷ്​ട്രയിലെ കാര്യങ്ങൾ സംസ്ഥാനത്തിനകത്തുവെച്ച്​ തന്നെ തീരുമാനിക്കും’ -ദേവേന്ദ്ര ഫട്​നാവിസും അമിത്​ ഷായും തമ്മിൽ ഡൽഹിയിൽ നടന്ന ചർച്ചകളെ കുറിച്ച്​ സഞ്​ജയ്​ റൗത്ത്​ പ്രതികരിച്ചു.

മുഖ്യമന്ത്രി പദവി നൽകാതെ ബി.ജെ.പിയുമായി അടുക്കാനില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്​ ശിവസേന. 175 പേരുടെ പിന്തുണയുണ്ടെന്നും ഭൂരിപക്ഷം തെളിയിക്കുന്നതില്‍ ബി.ജെ.പി പരാജയപ്പെടുന്നതോടെ ശിവസേന അധികാരം ഏല്‍ക്കുമെന്നും സഞ്ജയ് റാവുത്ത് നേരത്തെ അവകാശപ്പെട്ടിരുന്നു.

മുഖ്യമന്ത്രിപദത്തില്‍ ഒഴികെ തുല്യാധികാരം നല്‍കാന്‍ ബി.ജെ.പി തയാറാണെന്ന് ദൂതന്മാര്‍ മുഖേന​ സേനയെ അറിയിച്ചിരുന്നു​. നിലവില്‍ കേന്ദ്രത്തില്‍ ഒരു കാബിനറ്റ് പദവിയുള്ള സേന ഒരു കാബിനറ്റ് പദവിയും ഒരു സഹമന്ത്രിപദവും അധികം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു ഗവർണര്‍ പദവി, കോര്‍പറേഷനുകളിലും തുല്യാധികാരം എന്നിവയാണ് സേനയുടെ മറ്റ്​ ആവശ്യങ്ങൾ.

Tags:    
News Summary - Sanjay Raut Says Next Maharashtra CM Will be from Shiv Sena - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.