ദേരയിൽ പരിശോധന പൂർത്തിയായി; നിയമലംഘനത്തി​ന്​ കൂടുതൽ തെളിവുകൾ

സിർസ (ഹരിയാന): ദേര സച്ചാ സൗദ ആശ്രമത്തിലെ പരിശോധന അവസാനിച്ചപ്പോൾ നിയമലംഘനങ്ങളുടെ കൂടുതൽ തെളിവുകൾ അന്വേഷണ ഉദ്യോഗസ്​ഥർക്ക്​ ലഭിച്ചു. ആശ്രമത്തിനകത്ത്​ പ്രവർത്തിച്ചിരുന്ന ആശുപത്രിയിലെ മരണങ്ങളുടെ കൃത്യമായ രേഖകൾ സൂക്ഷിച്ചിരുന്നില്ലെന്നും ഗർഭം അലസിപ്പിക്കൽ നിയമങ്ങൾ വ്യാപകമായി ലംഘിക്കപ്പെ​െട്ടന്നും കണ്ടെത്തി.  

ആശുപത്രിയിൽ ലൈസൻസില്ലാത്ത സ്​കിൻ ബാങ്ക്​ പ്രവർത്തിച്ചതി​​​െൻറ തെളിവുകളും ലഭിച്ചിട്ടുണ്ട്​. മരിച്ചുപോയ ദാതാവിൽനിന്ന്​ സ്വീകരിക്കുന്ന ത്വക്ക്​​ അഞ്ചുവർഷം വരെ ശീതീകരിച്ച്​ സൂക്ഷിക്കുകയാണ്​ സ്​കിൻ ബാങ്കിൽ ചെയ്യുന്നത്​. പൊള്ളലോ മറ്റ്​ അപകടങ്ങളോ പറ്റിയവർക്ക്​ ​ ത്വക്ക്​​ മാറ്റിവെക്കാനാണ്​ ഇത്​  ഉപയോഗപ്പെടുത്തുന്നത്​. 

ആശ്രമത്തിലെ പരിശോധന പൂർത്തിയായതിനെ തുടർന്ന്​ പ്രദേശ​ത്ത്​ നിർത്തിവെച്ചിരുന്ന ട്രെയിൻ ഗതാഗതവും മൊബൈൽ ഇൻറർനെറ്റും ഇന്നുമുതൽ പുനഃസ്​ഥാപിക്കും.  അതേസമയം, ആശ്രമപരിസരത്ത്​ കർഫ്യൂ തുടരും. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ  ഗുർമീത്​ റാം റഹീമി​​െൻറ താമസസ്​ഥലത്തുനിന്ന്​ വനിതകളുടെ ഹോസ്​റ്റലിലേക്കും ആശ്രമത്തിന്​ പുറത്തേക്കും നയിക്കുന്ന രണ്ട്​ രഹസ്യ തുരങ്കങ്ങൾ  കണ്ടെത്തിയിരുന്നു. 

Tags:    
News Summary - 'Sanitisation' of Dera Sacha headquarters completed-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.