മുംബൈ: ഹിന്ദു സന്യാസികൾക്കുമാത്രമേ ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനാവൂ എന്നും രാഷ്ട്രീയക്കാർക്ക് അതിനു കഴിയില്ലെന്നും ‘സനാതൻ സൻസ്ത’. ഭീകര സംഘടനയായ സനാതൻ സൻസ്ത ഒരു നല്ല ഹിന്ദുവിെൻറ ജീവിതരീതികൾ എങ്ങനെയാകണമെന്ന് വിവരിക്കുന്നുണ്ട്. ബ്രാഹ്മണെൻറയും പശുവിെൻറയും സമീപത്ത് മൂത്രമൊഴിക്കരുതെന്നാണ് ഒരു നിർദേശം.
മഹാരാഷ്ട്രയിലെ ‘സനാതൻ സൻസ്ത’യുടെ പ്രവർത്തകനിൽ നിന്ന് സ്ഫോടകവസ്തുക്കൾ മാത്രമല്ല, ഒരു നല്ല ഹിന്ദുവിനുള്ള ജീവിത നിർദേശങ്ങളടങ്ങിയ പുസ്തകങ്ങളും ലഘുലേഖകളും പൊലീസ് കണ്ടെടുത്തു. പ്രചാരണത്തിന് വെബ്സൈറ്റുകളുമുണ്ട്. ജന്മദിന കേക്കുകളും മെഴുകുതിരിയും പാടില്ല, രജിസ്റ്റർ വിവാഹം വേണ്ട, ജീൻസ് ധരിക്കരുത്. വിവാഹ ക്ഷണകത്തുകളിൽ ഇംഗ്ലീഷ് ഒഴിവാക്കണം... ഇങ്ങനെ പോകുന്നു നിർദേശങ്ങൾ. തീവ്രഹിന്ദു ദേശീയതയാണ് സംഘടനയുടെ അടിസ്ഥാനം.
സ്വതന്ത്ര ചിന്തകരും ബുദ്ധിജീവികളുമായ എം.എം. കൽബുർഗി, നരേന്ദ്ര ദഭോൽകർ, ഗോവിന്ദ് പൻസാരെ, മാധ്യമപ്രവർത്തക ഗൗരി ലേങ്കഷ് എന്നിവരെ കൊലപ്പെടുത്തിയത് സംഘടനയുടെ കൊലയാളി സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.