സനാതൻ സൻസ്ത​െയ സംരക്ഷിക്കുന്നത് ഗോവയിലെ മന്ത്രിയെന്ന് പൊലിസ്

മുംബൈ: ദാഭോൽക്കർ, പൻസാരെ, കൽബുർഗി, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കപ്പെടുന്ന തീവ്ര ഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്തയെ സംരക്ഷിക്കുന്നത് ഗോവൻ രാഷട്രീയത്തിലെ കരുത്തനെന്ന് വെളിപ്പെടുത്തൽ. നിലവിൽ മനോഹർ പരീക്കർ സർക്കാറിൽ മന്ത്രിയായ നേതാവിന്‍റെ പേരാണ് ഇന്ത്യാ ടീ.വി നടത്തിയ അഭിമുഖത്തിൽ ഗോവ പൊലിസിലെ രണ്ട് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്. എന്നാൽ, ഇന്ത്യ ടി.വി മന്ത്രിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. അതെസമയം, സനതൻ സനസ്ത ഹിന്ദു ധർമത്തിന്‍റെ പ്രചാരകരാണെന്നും നിരോധിക്കാൻ തക്ക കാരണങ്ങളില്ലെന്നും പരീക്കർ മന്ത്രിസഭയിൽ രണ്ടാമനായി അറിയപ്പെടുന്ന മഹാരാഷ്ട്ര ഗോമന്തക് പാർട്ടി നേതാവ് സുദിൻ ധാവലിക്കർ ഇൗയിടെ പ്രസ്താവിച്ചിരുന്നു.

2009 ലെ മഡ്മാവ് സ്ഫോടന കേസ് അന്വേഷിച്ച അന്നത്തെ പോണ്ട പൊലിസ് സ്റ്റേഷൻ ഹൗസ് ഒാഫിസർ സി.എൽ പാട്ടീൽ, ഗോവ എ.ടി.എസ് ഉദ്യോഗസ്ഥനായിരുന്ന സലിം ശൈഖ് എന്നിവരാണ് ഇന്ത്യ ടി.വിയോട് വെളിപ്പെടുത്തിയത്. 2009 ൽ മത സൗഹാർദ്ദം തകർക്കുന്നുവെന്ന് കാണിച്ച് സനാതൻ സനസ്തയെ നലരോധിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ശക്തനായ രാഷ്ട്രീയ നേതാവിന്‍റെ ഇടപെടൽ മൂലം ഫയൽ തിരിച്ചയക്കുകയും പോണ്ടയിലെ സനാതൻ സൻസ്ത ആസ്ഥാനത്ത് പൊലിസിന് അടക്കം പ്രവേശനം നിഷേധിക്കുകയും ചെയ്തതായി ഇവർ വെളിപ്പെടുത്തി. നേതാവിന്‍റെ ഭാര്യയും ഭാര്യാ സഹോദരിയും സനാതൻ സനസ്തയുടെ നടത്തിപ്പുകാരാണെന്നും ഇവർ വെളിപ്പെടുത്തി. അന്ന് സംഘടനയെ നിരോധിച്ചിരുന്നുവെങ്കിൽ ദാഭോൽക്കർ അടക്കമുള്ളവരുടെ കൊലപാതകം നടക്കുമായിരുന്നില്ലെന്ന് ഇവർ പറഞ്ഞു.

ഗൗരി ലങ്കഷ്കേസിൽ അറസ്റ്റിലായ അമിത് ദെഗ്വേക്കർ സനാതൻ ആസ്ഥാനത്ത് സ്ഥാപകൻ ജയന്ത്അത്താവ്ലെയുടെ മുറിക്ക് തൊട്ടുള്ള മുറിയിലാണ് താമസിച്ചിരുന്നതെന്ന് 2009 ല അന്വേഷണത്തിൽ കണ്ടെത്തിയതായി പോണ്ട പൊലിസ് സ്റ്റേഷൻ ഹൗസ്ഒാഫിസറായിരുന്ന സി.എൽ പാട്ടീൽ പറഞ്ഞു. മഡ്ഗാവ് സ്ഫോടനത്തിന് ബോംമ്പ് സ്ഥാപിക്കുന്നതിനിടെ സ്ഫോടനമുണ്ടായി മരിച്ച സനാതൻ പ്രവർത്തകൻ മാൽഗോണ്ട പാട്ടീലായിരുന്നു അമിതിന്‍റെ കൂടെ മുറി പങ്കിട്ടിരുന്നതെന്നും സി.എൽ പാട്ടീൽ പറഞ്ഞു.

Tags:    
News Summary - Sanatan Sansta Resued by Goa Minister - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.