പുൽവാമ ആക്രമണം: ഗാന്ധി കുടുംബം നേട്ടമില്ലാത്ത മറ്റൊന്നും ചിന്തിക്കില്ല; രാഹുലിനെതിരെ ബി.ജെ.പി വക്താവ്​​

ന്യൂഡൽഹി: 40 ജവാൻമാരുടെ ജീവനെടുത്ത പുൽവാമ ആക്രമണത്തിലൂടെ ആരാണ്​ നേട്ടം കൊയ്​തതെന്ന കോൺഗ്രസ്​ എം.പി രാഹുൽ ഗാ ന്ധി ട്വീറ്റ്​ അതിക്രൂരമാണെന്ന്​ ബി.ജെ.പി വക്താവ് സാംപിത് പത്ര. ആക്രമണത്തിലൂടെ നേട്ടമുണ്ടാക്കിയത്​ ആരാണ്​ എന ്നതാണ്​ രാഹുലി​​െൻറ ചോദ്യം. അഴിമതിക്കരായ ഗാന്ധി കുടുംബത്തിന്​ നേട്ടമില്ലാത്ത ഒന്നിനെ കുറിച്ചും ചിന്തിക്കാ ൻ പോലുമാകില്ലെന്ന്​ സാംപിത്​ പത്ര തിരിച്ചടിച്ചു.

പുൽവാമയി​േ​ലത്​ അതിക്രൂരമായ ആക്രമണമായിരുന്നു. ആരാണ്​ ഏറ്റവും കൂടുതൽ നേട്ടം​ കൊയ്​തതെന്ന രാഹുലി​​​െൻറ ട്വീറ്റും ക്രൂരമാണ്​. നേട്ടമില്ലാത്ത എന്തിനെ കുറിച്ചെങ്കിലും രാഹുൽ ഗാന്ധിക്ക്​ ചിന്തിക്കാൻ കഴിയുമോ? ഒരിക്കലുമില്ല. ഗാന്ധി കുടുംബം പ്രയോജനമില്ലാത്ത ഒരു കാര്യത്തെ കുറിച്ചും ഒരിക്കലും ചിന്തിക്കാറില്ല. വെറും അഴിമതി മാത്രമല്ല, അവരുടെ ആത്മാവു​പോലും മലിനമാണ്​ -സാംപിത്​ പത്ര റീട്വീറ്റ്​ ചെയ്​തു.

പുൽവാമ ആക്രമണത്തി​​െൻറ ഒന്നാം വാർഷികത്തിൽ ജീവത്യാഗം ചെയ്​ത ജവാൻമാർക്ക്​ ആദരാഞ്​ജലികൾ അർപ്പിച്ച രാഹുൽ ട്വിറ്ററിലൂടെയാണ്​ ചോദ്യമുയർത്തിയത്​. ആക്രമണത്തിലൂടെ ഏറ്റവും കൂടുതൽ ​നേട്ടമുണ്ടാക്കിയത്​ ആരാണ്​?, ആ​ക്രമണം സംബന്ധിച്ച അന്വേഷണത്തി​​െൻറ ഫലമെന്താണ്​? ആക്രമണം അനുവദിച്ച ​സുരക്ഷാ വീഴ്ചകൾക്ക് ബി.ജെ.പി സർക്കാരിലെ ആരൊക്കെയാണ്​ ഉത്തരവാദികൾ? - എന്നതായിരുന്നു​ രാഹുലി​​െൻറ ചോദ്യങ്ങൾ.

Tags:    
News Summary - Sambit Patra slams Rahul Gandhi for questioning Pulwama attack - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.