സംഭൽ (യു.പി): സംഭൽ ജമാ മസ്ജിദിൽ നവംബർ 24നുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രാദേശിക തുർക്ക് സമുദായത്തിൽ പെട്ട ചിലർക്കെതിരെ കേസ്. മുറാദാബാദിൽ രജിസ്റ്റർ ചെയ്ത കേസ് സംഭലിലേക്ക് മാറ്റി. നസീം എന്നയാൾ മുറാദാബാദിലെ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലെടുത്ത കേസാണ് മാറ്റിയത്.
പള്ളിയിൽ സർവേ നടന്ന ദിവസം തുർക്ക് സമുദായത്തിൽപെട്ട ചിലർ വെടിവെപ്പും കല്ലേറും നടത്തിയെന്നാണ് നസീമിന്റെ പരാതിയിലുള്ളതെന്ന് സംഭൽ കൊത്വാലി പൊലീസ് സ്റ്റേഷൻ ഓഫിസർ അനൂജ് കുമാർ ടൊമാർ പറഞ്ഞു. സംഭവം നടക്കുമ്പോൾ വീടിനു പുറത്തുനിന്നിരുന്ന നസീമിന്റെ മരുമകൻ വസീമിന് വെടിയേറ്റിരുന്നു.
ഇയാളെ മുറാദാബാദിലെ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. പ്രദേശത്തെ തുർക്ക് -പത്താൻ സമുദായങ്ങൾ തമ്മിലുള്ള തർക്കമാണ് സംഘർഷത്തിന് വഴിയൊരുക്കിയത് എന്ന് നേരത്തേ ബി.ജെ.പി വൃത്തങ്ങൾ പ്രചരിപ്പിച്ചിരുന്നു. സംഭൽ വെടിവെപ്പിൽ നാലുപേർക്ക് ജീവൻ നഷ്ടമാവുകയും നിരവധി പേർക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.