യു.പി തെരഞ്ഞെടുപ്പ്​ കണ്ണുവെച്ച്​; എല്ലാ മാസവും 'ലഖിംപൂർ കിസാൻ സ്​മൃതി ദിവസ്​' ആചരിക്കാൻ എസ്​.പി

ലഖ്​നോ: ഉത്തർപ്രദേശിൽ ലഖിംപൂർ ഖേരി കർഷകക്കൊല രാഷ്​ട്രീയ ആയുധമാക്കാനൊരുങ്ങി സമാജ്​വാദി പാർട്ടി. എല്ലാമാസവും മൂന്നാം തീയതി 'ലഖിംപൂർ കിസാൻ സ്​മൃതി ദിവസ്​' ആചരിക്കാനാണ്​ പ്രവർത്തകരോട്​ പാർട്ടിയുടെ ആഹ്വാനം. ഒക്​ടോബർ മൂന്നിലെ ലഖിംപൂർ കർഷകക്കൊലയും ബി.ജെ.പിയുടെ ക്രൂരതയും ഒാർമിപ്പിക്കുന്നതിനാണ്​​ ലഖിംപൂർ കിസാൻ സ്​മൃതി ദിവസ്​ ആചരിക്കുക.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്​ മിശ്രയുടെ മകൻ ആശിഷ്​ മിശ്ര ലഖിംപൂരിൽ പ്രതിഷേധവുമായെത്തിയ കർഷകർക്കിടയിലേക്ക്​ കാർ ഓടിച്ചുകയറ്റുകയായിരുന്നു. നാലുകർഷകരും ഒരു മാധ്യമപ്രവർത്തകനും ഉൾപ്പെടെ ഒമ്പതുപേർക്ക്​ അക്രമത്തിൽ ജീവൻ നഷ്​ടമായി.

നവംബർ മൂന്നിന്​ കർഷകർക്ക്​ ആദരവ്​ അർപ്പിച്ച്​ എല്ലാവരും ദീപം തെളിയിക്കണമെന്നും എസ്​.പി ആഹ്വാനം ചെയ്​തു.

ലഖിംപൂർ കർഷക കൊലയുമായി ബന്ധപ്പെട്ട്​ ആശിഷ്​ മിശ്ര ജയിലിലാണ്​. സംഭവത്തെ തുടർന്ന്​ യു.പിയിലെ യോഗി ആദിത്യനാഥ്​ മന്ത്രിസഭക്കും കേന്ദ്രസർക്കാറിനുമെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അജയ്​ മിശ്രയെ കേന്ദ്ര മന്ത്രി സ്​ഥാനത്തുനിന്ന്​ പുറത്താക്കി നീതിയുക്തമായ അന്വേഷണം വേണമെന്നാണ്​ ആവശ്യം.

Tags:    
News Summary - Samajwadi Party to observe Lakhimpur Kisan Smriti Diwas every month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.