സുപ്രീംകോടതി, ഹൈകോടതി ജഡ്ജിമാരുടെ ശമ്പളം കൂട്ടുന്നു

ന്യൂഡല്‍ഹി: സുപ്രീംകോടതി, ഹൈകോടതി ജഡ്ജിമാരുടെ ശമ്പളം കൂട്ടുന്നു. പാര്‍ലമെന്‍റിന്‍െറ അടുത്ത ബജറ്റ് സമ്മേളനത്തില്‍  ഇതു സംബന്ധിച്ച ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നേക്കും. ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകൂര്‍ ഈയിടെ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. ഇക്കാര്യം സജീവ പരിഗണനയിലാണെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ശമ്പളവും മറ്റും കൂട്ടണമെങ്കില്‍ ഹൈകോര്‍ട്ട്  ആന്‍ഡ് സുപ്രീംകോര്‍ട്ട് ജഡ്ജസ് (സാലറീസ് ആന്‍ഡ് കണ്ടീഷന്‍സ് ഓഫ് സര്‍വിസ്) ഭേദഗതി വേണം. ശമ്പളവര്‍ധനയുടെ തോത് ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തിയില്ല. മാസം എല്ലാ കിഴിവുകളും കഴിച്ചാല്‍  ഒന്നര ലക്ഷം രൂപയാണ് സുപ്രീംകോടതി ജഡ്ജിക്ക് കൈയില്‍ ലഭിക്കുന്നത്. ചീഫ് ജസ്റ്റിസിന് ഇതിലും ഉയര്‍ന്ന ശമ്പളമാണ് നല്‍കുന്നത്. സുപ്രീംകോടതി ജഡ്ജിമാരെക്കാള്‍ കുറഞ്ഞ തുകയാണ് ഹൈകോടതി ജഡ്ജിമാര്‍ക്ക് കിട്ടുന്നത്.

 

Tags:    
News Summary - salaries of supreme court and high court judges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.