സഹാറ തട്ടിപ്പ്​: സുബ്രത റോയ്​ 600 കോടി കെട്ടിവെക്കണമെന്ന്​ സുപ്രീംകോടതി

ന്യൂഡല്‍ഹി: സഹാറ തട്ടിപ്പ് കേസില്‍ സുബ്രത റോയ്‌ക്കെതിരെ ശക്തമായ നടപടിയുമായി സുപ്രീം കോടതി.  പരോളിൽ തുടരണമെങ്കിൽ സുബ്രതാ റോയ്​ 600 കോടി രൂപ കെട്ടിവെക്കണമെന്നാണ്​ കോടതി ഉത്തരവ്​.  ഫെബ്രുവരി ആറു വരെയാണ്​ റോയ്​ക്ക്​ പരോൾ അനുവദിച്ചത്​.  തുക അടക്കാത്ത പക്ഷം പരോളിൽ തുടരാൻ കഴിയില്ല. ​മേയ്​ മുതൽ പരോളിൽ കഴിയുന്ന സുബ്രതാ റോയ്​ പിഴ തുക അടച്ചില്ലെങ്കിൽ കീഴടങ്ങണമെന്നും സുപ്രീകോടതി ഉത്തരവിട്ടു.

തട്ടിപ്പുകേസില്‍ കബളിപ്പിക്കപ്പെട്ട നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനുള്ള പുതിയ റിപേയ്​മെൻറ്​ പദ്ധതി കോടതിയിൽ ഹാജരാക്കാൻ  സെബിയോടും( സെക്യൂരിറ്റീസ്​ ആൻറ്​ എക്​സ്​ചേഞ്ച്​ ബോർഡ്​ ഒാഫ്​ ഇന്ത്യ) അമികസ്​ ക്യൂരി ശേഖർ നഫാഡെയോടും ആവശ്യ​പ്പെട്ടു.

ഒക്​ടോബറിലാണ്​  സുബ്രതാ റോയുടെ പരോൾ നവംബർ 28 വരെ നീട്ടിയത്​. തിഹാര്‍ ജയിലില്‍ രണ്ടു വര്‍ഷത്തോളം വിചാരണ തടവ് അനുഭവിച്ച ശേഷമാണ് മേയിലാണ്​ റോയ് പരോളില്‍ ഇറങ്ങിയത്. അമ്മയുടെ വിയോഗത്തെ തുടര്‍ന്നാണ് പരോള്‍ അനുവദിച്ചത്. പല തവണയായി  പരോള്‍ നീട്ടുകയായിരുന്നു.

Tags:    
News Summary - Sahara Chief Ordered To Pay ₹600 Crore by supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.