പണമടച്ചില്ലെങ്കിൽ ജയിൽ തന്നെ; സഹാറ മേധാവിയോട് കോടതി

ന്യൂഡല്‍ഹി: നിക്ഷേപകരില്‍നിന്ന് സമാഹരിച്ച വന്‍ തുക മടക്കിനല്‍കാതെ വഞ്ചിച്ച കേസില്‍ ജയിലിലായ സഹാറ ഗ്രൂപ് ചെയര്‍മാന്‍ സുബ്രതോ റോയിക്ക് 600 കോടി തിരിച്ചടക്കാനുള്ള സമയപരിധി നീട്ടിനല്‍കേണ്ടതില്ളെന്ന് സുപ്രീംകോടതി. ഫെബ്രുവരി ആറിനകം സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യില്‍ തുക അടച്ചില്ളെങ്കില്‍ വീണ്ടും ജയിലിലേക്ക് പോകാന്‍ തയാറായിക്കൊള്ളാനും സുപ്രീംകോടതി താക്കീത് നല്‍കി. നിക്ഷേപകരില്‍നിന്നു പിരിച്ചെടുത്ത 20,000 കോടി മടക്കിനല്‍കാത്തതിനത്തെുടര്‍ന്ന് 2014ല്‍ ജയിലിലായ റോയ് മാതാവിന്‍െറ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ മേയില്‍ കോടതി പരോള്‍ അനുവദിച്ചിരുന്നു. പിന്നീട് ഇത് നീട്ടുകയുണ്ടായി. ഫെബ്രുവരി ആറിനകം 600 കോടി സെബിയില്‍ അടച്ചില്ളെങ്കില്‍ പരോള്‍ റദ്ദാക്കുമെന്ന് കഴിഞ്ഞ നവംബര്‍ 28ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ടി.എസ്. ഠാകുറും ജസ്റ്റിസുമാരായ രഞ്ജന്‍ ഗഗോയ്, എ.എസ്. ഷിര്‍കി എന്നിവരും അടങ്ങിയ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. നോട്ട് അസാധുവാക്കലിന്‍െറ സാഹചര്യത്തില്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന റോയിയുടെ ആവശ്യം നിരാകരിച്ചുകൊണ്ടാണ് ഇപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്.

Tags:    
News Summary - sahara case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.