മോദിക്ക് നല്ല ബുദ്ധി തോന്നാൻ കേരളത്തിൽ 'സദ്ബുദ്ധി സത്യാഗ്രഹം' നടത്തും

കൊച്ചി: കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്ല ബുദ്ധി തോന്നുന്നതിനായി 'സദ്ബുദ്ധി സത്യാഗ്രഹം' നടത്താൻ ആഹ്വാനം ചെയ്ത് സംസ്ഥാന കർഷക സമര ഐക്യദാർഢ്യ സമിതി. ഫെബ്രുവരി 13 ന് വൈകീട്ടാണ് കേരളത്തിലെ എല്ലാ ജില്ലകളിലും സത്യാഗ്രഹം നടത്താനാണ് തീരുമാനം. ഐക്യദാർഢ്യ സമിതികളുടെയും കർഷക കൂട്ടായ്മകളുടെയും നേതൃത്വത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കവലകളിലും വീടുകളിലും 'സദ്ബുദ്ധി സത്യാഗ്രഹം' സംഘടിപ്പിക്കും എന്ന് കർഷക സമര ഐക്യദാർഢ്യ സമിതി പ്രസ്താവനയിൽ പറഞ്ഞു.

ഇരുമ്പനത്ത് ആരംഭിക്കുന്ന ബി.പി.സി.എൽ പ്ലാന്റ് ഉദ്ഘാടനം ചെയ്യുന്നതിനായി ഫെബ്രുവരി 14ന് പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നുണ്ട്. ഇതോടനുബന്ധിച്ച് കാക്കനാട് നിന്നും മോദി പങ്കെടുക്കുന്ന ഇരിമ്പനത്തുള്ള വേദിയിലേക്ക് ഒരു പ്രതിഷേധ മാർച്ചും സംഘടിപ്പിക്കുമെന്ന് സംസ്ഥാന കർഷക സമര ഐക്യദാർഢ്യ സമിതി അറിയിച്ചു.

അഡ്വ. ജോൺ ജോസഫ്, പുരുഷൻ ഏലൂർ, പി ജെ മാനുവൽ, കുസുമം ജോസഫ്, സി ആർ നീലകണ്ഠൻ, പി പി ജോൺ, ജാക്‌സൺ പൊള്ളയിൽ, അഡ്വ. ബിനോയ് തോമസ്, വിജയരാഘവൻ ചേലിയ, കെ അജിത, ജോൺ പെരുവന്താനം, തോമസ് കളപ്പുര, എൻ സുബ്രഹ്മണ്യൻ, ശരത് ചേലൂർ, കെ സഹദേവൻ എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുള്ളത്.

Tags:    
News Summary - 'Sadbuddhi Satyagraha' will be held in Kerala to make Modi feel good

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.