സദാനന്ദ്​ തനാവദെ​ ബി.ജെ.പി ഗോവ അധ്യക്ഷൻ

പനാജി: സദാനന്ദ്​ തനാവദെ​യെ ബി.ജെ.പി ഗോവ സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. 2012 മുതൽ 2020 വരെ തുടർച്ചയായി രണ്ട്​ തവണ ഗോ വ അധ്യക്ഷനായ വിനയ്​ തെണ്ടുൽക്കർ രാജ്യസഭാംഗമായ സാഹചര്യത്തിലാണ് 54കാരനായ​ തനാവദെ​ സംസ്ഥാന അധ്യക്ഷനായത്​.

ബി.ജെ.പി ദേശീയ വൈസ്​പ്രസിഡൻറ്​ അവിനാഷ്​ റായ്​ ഖന്നയാണ് ഇന്ന്​ പനാജിയിൽ തനാവദെ​യെ സംസ്ഥാന അധ്യക്ഷനായി​ പ്രഖ്യാപിച്ചത്​.

ഗോവ മുഖ്യമന്ത്രി പ്രമോദ്​ സാവന്ത്​, ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ വിനയ്​ തെണ്ടുൽക്കർ, മറ്റ്​ കാബിനറ്റ്​ മന്ത്രിമാർ, പ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചിരുന്നു.

Tags:    
News Summary - sadanand tanavade is new goa bjp chief -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.