പന്നിക്ക്​ പൂണൂൽ: തമിഴ്​നാട്ടിൽ ബ്രാഹ്​മണിസത്തിനെതിരെ ‘പൂണൂൽ പോടും പോരാട്ടം’

ചെന്നൈ:  ബ്രാഹ്​മണിസത്തെ പ്രതി​േരാധിക്കാൻ തമിഴ്​നാട്ടിൽ​ പുതിയ രീതി. പൂണൂൽ ധരിച്ച പന്നിയെ അവതരിപ്പിച്ചുകൊണ്ടാണ്​ പ്രക്ഷോഭങ്ങൾക്ക്​ തുടക്കം കുറിച്ചിരിക്കുന്നത്​. ‘പൂണൂൽ പോടും പോരാട്ടം’ എന്ന പേരിട്ടിരിക്കുന്ന ഇൗ പ്രക്ഷോഭം ഹിന്ദു മതവിശ്വാസികൾ നിന്ദ്യമൃഗമായി കരുതുന്ന പന്നിക്ക്​ പൂണുൽ ധരിപ്പിച്ചുകൊണ്ടാണ്​ അരങ്ങേറുന്നത്​. ഏത്​ ഹീനനും പൂണൂൽ ധരിച്ചാൽ ബ്രാഹ്​മണനാകും എന്ന വാക്കുകളോടെ പൂണൂൽ ധരിച്ച പന്നി​െയ അവതരിപ്പിക്കുന്ന പോസ്​റ്ററുകളും ഇറങ്ങിയിട്ടുണ്ട്​. തന്തൈ ​െപരിയാർ ദ്രാവിഡർ കഴകമാണ്​ (ടി.പി.ഡി.കെ)പോസ്​റ്ററുകൾ പ്രചരിപ്പിക്കുന്നത്​. 

ആവണി അവിട്ട ദിനമായ ആഗസ്​റ്റ്​ ഏഴിന്​ ചെന്നൈ സംസ്​കൃതി കോളജിൽ നടക്കുന്ന​ പ്രക്ഷോഭ പരിപാടികളിലേക്ക്​ ക്ഷണിച്ചുകൊണ്ടുള്ള പോസ്​റ്ററാണിത്​. തമിഴ്​​നാട്ടിൽ ആവണി അവിട്ട ദിനത്തിലാണ്​ വർഷാവർഷം ബ്രാഹ്​മണർ പഴയ പൂണൂൽ മാറ്റി പുതിയവ ധരിക്കുന്നത്​. അന്നേ ദിവസം തന്നെ പന്നിക്ക്​ പൂണൂൽ ധരിപ്പിച്ച്​ ബ്രാഹ്​മണിസത്തിനെതിരെ പ്രതീകാത്​മകമായി പോരാടാനാണ്​ തീരുമാനമെന്ന്​ ടി.പി.ഡി.കെ ഭാരവാഹികൾ പറഞ്ഞു. 

ബ്രാഹ്​മണർ പൂണൂൽ ധരിക്കുന്നത്​ അവരെ മറ്റുള്ളവരിൽ നിന്ന്​ വ്യത്യസ്​തനാക്കാനും അങ്ങനെ ഉയർന്നവനായി സ്വയം അവരോധിക്കാനുമാണെന്ന്​ ടി.പി.ഡി.കെ ചെന്നൈ പ്രസിഡൻറ്​ എസ്​. കുമാരൻ പറഞ്ഞു​. 

ഇ​േപ്പാൾ ഇൗ സമരത്തി​​െൻറ പ്രസക്തി​െയന്താണെന്ന ചോദ്യത്തിന്​ കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിലിരിക്കുന്നു. അതിനാൽ അടിസ്​ഥാനപരമായി ബ്രാഹ്​മണ സംഘടനയായ ആർ.എസ്​.എസ്​ കൂടുതൽ ശക്​തി പ്രാപിച്ചിരുന്നു. താഴ്​ന്ന ജാതിക്കാരെ അടിച്ചമാർത്താനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാനാണ്​ ഇൗ പ്രക്ഷോഭമെന്നും കുമാരൻ പറഞ്ഞു. 

എന്നാൽ തമിഴ്​നാട്​ ബി.​െജ.പി ഘടകം വിഷയത്തിൽ വലിയ താത്​പര്യം കാണിക്കുന്നില്ല. പൂണൂൽ ധരിച്ചാൽ ഉന്നതകുലനാകില്ലെന്ന്​ കരുതുന്നവർ പിന്നെ എന്തിനാണ്​ അതിനെതിരെ സമരം നടത്തുന്നതെന്നാണ്​​ തമിഴ്​നാട്​ ബി.ജെ.പി യൂത്ത്​ വിങ്ങ്​ പ്രസിഡൻറ്​ എസ്​.ജി സൂര്യ ചോദിക്കുന്നത്​. 

ആര്യൻമാരുടെ കടന്നുകയറ്റത്തിനെതിരെയുള്ള പ്രതീകാത്​മക പ്രതിഷേധമായി ടി.പി.ഡി.കെ കഴിഞ്ഞ വർഷം രാമ, സീതാ, ലക്ഷ്​മണൻമാരുടെ കോലം കത്തിച്ചിരുന്നു. 
 

Tags:    
News Summary - sacred thread to pig: protest against Brahminism - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.