ജയ്പുർ/ന്യൂഡൽഹി: കരുത്തരായ രാഷ്ട്രീയ നേതാക്കൾ വാഴുന്ന രാജസ്ഥാനിൽ കോൺഗ്രസ ിനെ നയിക്കാൻ താൻ യോഗ്യനാണെന്ന് സച്ചിൻ പൈലറ്റ് തെളിയിച്ചു. സംസ്ഥാനത്ത് തകർന്നട ിഞ്ഞ പാർട്ടിയെ ശക്തിപ്പെടുത്താൻ ഇൗ യുവനേതാവ് സഞ്ചരിച്ചത് അഞ്ചുലക്ഷത്തിലേറെ കി ലോമീറ്ററാണ്. മുസ്ലിം ഭൂരിപക്ഷപ്രദേശമായ ടോങ്ക് മണ്ഡലത്തിൽനിന്ന് സച്ചിൻ 54,000 വോ ട്ടിനാണ് ജയിച്ചത്. ഇദ്ദേഹത്തെ നേരിടാൻ സിറ്റിങ് എം.എൽ.എയെ മാറ്റി, മന്ത്രി യൂനുസ്ഖാ നെയാണ് അവസാന നിമിഷം ബി.ജെ.പി രംഗത്തിറക്കിയത്. എന്നാൽ, ഇൗ വെല്ലുവിളി അനായാസേന മറികടന്നു. ആർക്കും എപ്പോഴും സമീപിക്കാവുന്ന നേതാവാണ് സച്ചിനെന്നാണ് പാർട്ടിപ്രവർത്തകരുടെ സാക്ഷ്യം.
രണ്ടുതവണ എം.പിയായിരുന്നു. യു.പി.എ സർക്കാറിൽ മന്ത്രിയുമായി. മുതിർന്ന നേതാവായ അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടി പരിഗണിക്കുകയാണെങ്കിൽ സച്ചിന് മുഖ്യമന്ത്രിയാവാൻ ഇനിയും കാത്തിരിക്കേണ്ടിവരും. 2013ൽ നിയമഭയിലേക്കും 2014ൽ ലോക്സഭയിലേക്കും രാജസ്ഥാനിൽ കോൺഗ്രസ് കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ഇതേത്തുടർന്ന് രാഹുൽ ഗാന്ധിയാണ്, സച്ചിൻ പൈലറ്റിനെ പി.സി.സി പ്രസിഡൻറായി നിയമിച്ചത്. പാർട്ടിപദവി ഏറ്റെടുത്തപ്പോൾ ഇദ്ദേഹം ഗ്രാമങ്ങളിലും നഗരങ്ങളിലും യാത്രചെയ്തു. പാർട്ടി പ്രവർത്തകരുമായി സംസാരിച്ചു.
41കാരനായ സച്ചിൻ െഡൽഹി സെൻറ് സ്റ്റീഫൻസ് കോളജിൽനിന്നാണ് ബിരുദമെടുത്തത്. അമേരിക്കയിലെ പെൻസൽേവനിയ സർവകലാശാലയിൽനിന്ന് എം.ബി.എയുമെടുത്തു. സംസ്ഥാനത്ത് പാർട്ടി അധികാരത്തിൽ എത്തിയാൽ മാത്രമേ പരമ്പരാഗത തലപ്പാവ് ധരിക്കുകയുള്ളൂവെന്ന് ഇൗ യുവ നേതാവ് പ്രതിജ്ഞയെടുത്തിരുന്നു. അജ്മീറിലെ കിഷൻഗഢ് വിമാനത്താവളം എം.പിയെന്ന നിലയിൽ ഇദ്ദേഹത്തിെൻറ നേട്ടമാണ്.
തെൻറ പിതാവ് രാജഷ് പൈലറ്റിെൻറ പോരാട്ടവീര്യം സച്ചിനുമുണ്ട്. കോൺഗ്രസിെൻറ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന രാജേഷ് പൈലറ്റ് 2000ത്തിൽ ദൗസയിൽ വാഹനാപകടത്തിലാണ് മരിച്ചത്. പിതാവിെൻറ മണ്ഡലമായ ദൗസയിൽ നിന്ന് 2004ൽ ആദ്യം ലോക്സഭയിലെത്തിയ സച്ചിൻ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. 2009ൽ അജ്മീറിൽനിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ഫാറുഖ് അബ്ദുല്ലയുടെ മകൾ സാറയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. 1995ൽ ഇദ്ദേഹം അമേരിക്കയിൽനിന്ന് പൈലറ്റ് ലൈസൻസും കരസ്ഥമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.