ന്യൂഡൽഹി: ഫോേട്ടാ േജണലിസ്റ്റുകളുടെ ഗുരുവായി അറിയപ്പെടുന്ന പ്രശസ്ത ഫോേട്ടാഗ്രാഫർ എസ്. പോൾ അന്തരിച്ചു. 88 വയസ്സായിരുന്നു. ന്യൂഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽവെച്ച് ബുധനാഴ്ച രാത്രിയാണ് മരിച്ചതെന്ന് മകൻ നീരജ് പോൾ അറിയിച്ചു. മാസങ്ങളായി രോഗശയ്യയിലായിരുന്നു. നിഗംബോധ്ഘട്ടിൽ സംസ്കാരം നടത്തി. 1960കളിൽ ഇന്ത്യൻ എക്സ്പ്രസിൽ ചേർന്ന പോൾ 1989വരെ അവിടെ തുടർന്നു. 1930ൽ പാകിസ്താനിൽ ജനിച്ചു. ഇന്ത്യ-പാക് വിഭജനത്തെ തുടർന്ന് മാതാപിതാക്കേളാടൊപ്പം ഇന്ത്യയിലെത്തി. ഫോേട്ടാഗ്രഫി രംഗത്തെ പ്രമുഖനായ രഘുറായ് ഇളയ സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.