ഡാർജലിങ്: ഗൂർഖ സമുദായത്തിൽ പെട്ട ഒരു ലക്ഷം പേർ അസം പൗരത്വ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നത് അപവാദ പ്രചരണം മാത്രമാണെന്ന് ബി.ജെ.പി എം.പി രാജു ബിസ്റ്റ.
ഒരു ലക്ഷം ഗൂർഖകൾ പട്ടികയിൽ നിന്ന് പുറത്തു പോയെന്ന് അപവാദ പ്രചരണമാണ്. അതിന് യാതൊരു അടിസ്ഥാനവുമില്ല. ഈ എണ്ണം വെറും ഊഹം മാത്രമാണെന്നും അദ്ദേഹം വാർത്താ കുറിപ്പിൽ അറിയിച്ചു. കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞ് ഔദ്യോഗിക കണക്കുകൾ ലഭിച്ചു കഴിഞ്ഞാലേ എത്ര പേർ പട്ടികയിൽ നിന്ന് പുറത്തു പോയെന്ന് തീരുമാനിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ലക്ഷം ഗൂർഖകൾ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടുവെന്ന പ്രചാരണത്തോട് രാജു ബിസ്റ്റ പ്രതികരിക്കണമെന്ന് ഗോർഖലാൻഡ് ടെറിട്ടോറിയൽ അഡ്മിനിസ്ട്രേഷൻ ചെയർമാൻ അനിത് താപ്പ ആവശ്യപ്പെട്ടിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും ഗൂർഖ സമുദായ നേതാവുമായ ചിറ്റിലാൽ ഉപാദ്ധ്യായയുടെ പേരമകൾ മഞ്ജു ദേവി പൗരത്വ പട്ടികയിൽ നിന്ന് പുറത്തായെന്ന വിഷയവും അനിത് താപ്പ ഉയർത്തിയിരുന്നു.
അസം പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ചില രാഷ്ട്രീയ കക്ഷികൾ ശ്രമിക്കുന്നത്. ഇൗ വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്ന് താൻ അവരോട് അപേക്ഷിക്കുകയാണെന്നും രാജു ബിസ്റ്റ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.