Posted On
date_range Updated On
date_range ഒഡിഷയിൽ വിവരാവകാശ പ്രവർത്തകൻ കൊല്ലപ്പെട്ടു
ഫുൽബാനി: ഒഡിഷയിൽ കണ്ഡമാൽ ജില്ലയിൽ വിവരാവകാശ പ്രവർത്തകൻ വെടിയേറ്റ് കൊല്ലപ്പെട്ടു. അഭിമന്യു പാണ്ഡയാണ് ബല്ലിഗുഡ ടൗണിലെ വസതിക്ക് സമീപം അജ്ഞാതരായ ആക്രമികളുടെ വെടിയേറ്റ് മരിച്ചത്.
മോട്ടോർ സൈക്കിളിൽ എത്തിയ യുവാക്കൾ നടത്തിയ വെടിവെപ്പിൽ പാണ്ഡ തൽക്ഷണം മരിച്ചു. പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.