Posted On
date_range Updated On
date_range രാമക്ഷേത്ര നിർമാണത്തിൽ ശ്രദ്ധ വേണം -മോഹൻ ഭാഗവത്
ഉദയപൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ 340ലേറെ സീറ്റുകൾ നേടി ബി.ജെ.പി അധികാരത്തിലെത്തിയതിന് പിന്നാലെ രാമക്ഷേത്ര വിഷ യം വീണ്ടും ഉയർത്തി ആർ.എസ്.എസ് മേധാവി മോഹൻ ഭാവത്. ഉദയ്പൂരിൽ നടന്ന പരിപാടിയിലാണ് ഭാഗവത് വിഷയം ഉന്നയിച്ചത്.
രാമനായി ജോലി ചെയ്യുകയാണ് നമ്മുടെ കർത്തവ്യം. അത് നാം ചെയ്യുക തന്നെ വേണം. നമുക്ക് ചിലരോട് ഉത്തരവാദിത്തങ്ങളുണ്ടാകും. എന്നാൽ, രാമൻെറ കാര്യത്തിൽ ശ്രദ്ധ വേണമെന്നും മോഹൻ ഭാഗവത് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ രാമക്ഷേത്ര വിഷയം ബി.ജെ.പി സജീവമായി ഉയർത്തിയിരുന്നു. രാമക്ഷേത്ര നിർമാണം എത്രയും പെട്ടെന്ന് തുടങ്ങണമെന്നാണ് ആർ.എസ്.എസ് നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.