നോട്ട്​ പിൻവലിക്കൽ: തീരുമാനമെടുത്തത്​ ആർ.എസ്​.എസ്​-രാഹുൽ ഗാന്ധി

ബംഗളൂരു: ബി.ജെ.പി നേതൃത്വത്തെയും മോദി സർക്കാറിനെയും വീണ്ടും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്​ അധ്യക്ഷൻ​ രാഹുൽ ഗാന്ധി. കർണാടകയിൽ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെയാണ്​ സർക്കാറിനെ വിമർശിച്ച്​  രാഹുൽ ഗാന്ധി രംഗത്തെത്തിയത്​. നോട്ട്​ പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന്​ പിന്നിൽ ആർ.ബി.​െഎ അല്ല ആർ.എസ്​.എസ്​ ആണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കേന്ദ്രസർക്കാറിനെ നിലവിൽ നയിക്കുന്നത്​ ആർ.എസ്​.എസാണ്​. എല്ലാ മന്ത്രാലയങ്ങളിലും ആർ.എസ്​.എസിന്​ വേണ്ടപ്പെട്ടവരാണ്​ ഉള്ളത്​. ആർമിയെ പരിഹസിക്കുന്ന പ്രസ്​താവനയാണ്​ മോഹൻ ഭാഗവത്​ നടത്തിയത്​. ഹിന്ദുത്വ വിഷയങ്ങളുയർത്തി കർണാടക തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ്​ ബി.ജെ.പി ശ്രമിക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.

കഴിഞ്ഞ നാല്​ ദിവസമായി കർണാടകയിൽ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിലാണ്​ രാഹുൽ ഗാന്ധി. ആറ്​ ജില്ലകളിലായി 700 കിലോ മീറ്റർ ദൂരം രാഹുൽ സഞ്ചരിച്ചിരുന്നു.

Tags:    
News Summary - RSS People in Every Ministry, Running Modi Govt: Rahul Gandhi in Karnataka-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.