മുസ്​ലിംകൾക്ക്​ നമസ്​കാര ചടങ്ങ്​ ഒരുക്കി ആർ.എസ്​.എസ്​

ലഖ്​നോ: മുസ്​ലിംകൾക്ക്​ നമസ്​കാര ചടങ്ങ​ും ഖുർആൻ പരായണവും​ ഒരുക്കി ആർ.എസ്​.എസും അവരുടെ സംഘടനയായ രാഷ്​ട്രീയ മുസ്​ലിം മഞ്ചും. ഉത്തർപ്രദേശിലെ അയോധ്യ സരയു നദിക്കരയിൽ വ്യാഴാഴ്​ചയാണ്​​ ചടങ്ങുകൾ. ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്​ഥാന സർക്കാറി​​​െൻറ  പിന്തുണയോടെയാണ്​ പരിപാടി- ന്യൂസ്​ 18 ചാനൽ റിപ്പോർട്ട്​ ചെയ്​തതാണിത്​. 

1500 മുസ്​ലിം പുരോഹിതരും ഹൈന്ദവ തീർഥാടകരും ചടങ്ങിനെത്തുമെന്ന്​ സംഘാടകർ അവകാശപ്പെട്ടു. അയോധ്യയിലെ 200 സൂഫിവര്യന്മാരുടെ ദർഗ സന്ദർശനവുമുണ്ടാകും. ‘രാം കി പൈദി ഘട്ടി’ലാണ്​ ഖുർആൻ പാരായണം. 

‘മതപരമായ ചടങ്ങുകൾ അനുഷ്​ഠിക്കാൻ അയോധ്യയിൽ മുസ്​ലിംകളെ അനുവദിക്കുന്നില്ലെന്ന പ്രചാരണം നടക്കുന്നുണ്ട്​. അയോധ്യയെ അപകീർത്തിപ്പെടുത്തുകയാണ്​ ലക്ഷ്യം. ഇതു ശരിയല്ലെന്ന്​ തെളിയിക്കാൻ കൂടിയാണ്​ ചടങ്ങ്’ -ലഖ്​നോ സർവകലാശാലയിലെ ഇസ്​ലാമിക്​ പഠനവകുപ്പ്​ പ്രഫസറും മുസ്​ലിം രാഷ്​ട്രീയ മഞ്ചി​​​െൻറ ഭാരവാഹിയുമായ ശബാന പറഞ്ഞു. ആർ.എസ്​.എസ്​ മുസ്​ലിംകൾക്ക്​ എതിരാണെന്ന തെറ്റിദ്ധാരണ തിരുത്താനുള്ള ശ്രമമാണിത്​ -അവർ തുടർന്നു. മതസൗഹാർദത്തിനുവേണ്ടി പുരോഹിതർ പ്രാർഥന നടത്തുമെന്ന്​ രാഷ്​ട്രീയ മുസ്​ലിം മഞ്ച്​ കൺവീനർ മഹീർദ്വാജ്​  പറഞ്ഞു. 


 

Tags:    
News Summary - RSS Muslim Wing to Organise Namaz, Recitation of Quran in Ayodhya-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.