'മു​ത്ത​ലാ​ഖ്​: മു​സ്​​ലിം പേ​ഴ്​​സ​ന​ൽ ലോ ​ബോ​ർ​ഡി​െ​നാ​പ്പം  നി​ൽ​ക്കു​ന്ന​വ​ർ ചെ​കു​ത്താ​​നെ  പി​ന്തു​ണ​ക്കു​ന്ന​വ​ർ'

ന്യൂഡൽഹി: മുത്തലാഖ് പ്രശ്നത്തിൽ  ഒാൾ ഇന്ത്യ  മുസ്ലിം പേഴ്സനൽ ലോ ബോർഡിെനാപ്പം  നിൽക്കുന്നവർ ചെകുത്താനെ പിന്തുണക്കുന്നവരാണെന്ന്  മുതിർന്ന ആർ.എസ്.എസ് നേതാവ് ഇേന്ദ്രഷ് കുമാർ.   പേഴ്സനൽ ലോ ബോർഡ്  ‘അനിസ്ലാമികവും നിയമവിരുദ്ധ’വുമാണെന്ന്  ആരോപിച്ച  അദ്ദേഹം  ‘മുത്തലാഖും  നിക്കാഹ് ഹലാല’യും  വിശുദ്ധ ഖുർആനിൽ  പരാമർശിക്കുന്നില്ലെന്നും പറഞ്ഞു.  ദേശീയ  സുരക്ഷയെക്കുറിച്ച്  ‘ഫോറം ഫോർ അവയർനസ് ’ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതകൾക്കും  മനുഷ്യത്വത്തിനും  എതിരാണ് ഇത്തരം ആചാരങ്ങളെന്നും   ആർ.എസ്.എസ് അനുകൂല സംഘടനയായ ‘മുസ്ലിം  രാഷ്ട്രീയ മഞ്ചി’​െൻറ രക്ഷാധികാരിയായ കുമാർ അഭിപ്രായപ്പെട്ടു. മുസ്ലിം പേഴ്സനൽ ബോർഡ്  നിയമപരമായ സ്ഥാപനമല്ലെന്നും രാജ്യത്തെ മുസ്ലിംകളെ  അത് പ്രതിനിധാനംചെയ്യുന്നില്ലെന്നും കുറ്റപ്പെടുത്തിയ കുമാർ  ബോർഡിന് ഭരണഘടനാ പദവിയില്ലെന്നും പറഞ്ഞു. 
 

Tags:    
News Summary - rss leader on triple talaq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.