Posted On
date_range Updated On
date_range 2000,500 രൂപയുടെ നോട്ടുകൾ ആവശ്യമില്ല- ചന്ദ്രബാബു നായിഡു
അമരാവതി: 2000,500 രൂപയുടെ നോട്ടുകൾ രാജ്യത്ത് ആവശ്യമില്ലെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മൂല്യം കൂടിയ നോട്ടുകൾ നിരോധിച്ചാൽ പണം കൊടുത്ത് വോട്ട് വാങ്ങുന്ന പ്രവണത അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2,000,500 രൂപയുടെ നോട്ടുകൾ ആവശ്യമില്ല. 100,200 രൂപയുടെ നോട്ടുകളാണ് ആവശ്യം. വലിയ ഇടപാടുകൾ ഒാൺലൈനിലൂടെ നടത്തണം. ഇതുവഴി രാജ്യത്ത് അഴിമതി ഇല്ലാതാക്കാൻ സാധിക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പിന്തുണക്കുന്ന മുഖ്യമന്ത്രിയാണ് ചന്ദ്രബാബു നായിഡു. നവംബർ എട്ടിന് 1000,500 രൂപ നോട്ടുകൾ അസാധുവാക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നതിനൊപ്പം 2000 രൂപ നോട്ട് ഇറക്കിയതിലെ അനിഷ്ടവും അദ്ദേഹം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.