സുബീൻ ഗാർഗിന്റെ ഓർമയിൽ ‘റോയ് റോയ് ബിനാലെ’

ഗുവാഹതി: കഴിഞ്ഞമാസം സിംഗപ്പൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഗായകൻ സുബീൻ ഗാർഗിന്റെ ഓർമയിൽ ഒരു ചിത്രം അസമിലാകെ നിറഞ്ഞോടുകയാണ്. അദ്ദേഹം അവസാനമായി വേഷമിടുകയും സംഗീതം നിർവഹിക്കുകയും ചെയ്ത ‘റോയ് റോയ് ബിനാലെ’യുടെ റിലീസ് വെള്ളിയാഴ്ചയായിരുന്നു. ആദ്യ ദിനം സംസ്ഥാനത്തെ തിയറ്ററുകളെല്ലാം നിറഞ്ഞുവെന്നാണ് റിപ്പോർട്ട്. അടുത്ത ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. പല തിയറ്ററുകളിലും ഒരു ദിനം ഏഴ് പ്രദർശനങ്ങൾ വരെയുണ്ട്.

റോയ് റോയ് ബിനാലെയിൽ മുഖ്യ കഥാപാത്രം സുബീൻ ഗാർഗ് ആണ്. കാഴ്ചപരിമിതിയുള്ള ഒരു സംഗീതജ്ഞന്റെ വേഷമാണ് ഗാർഗിനുള്ളത്. ചിത്രത്തിലെ 11 പാട്ടുകൾ ചിട്ടപ്പെടുത്തിയതും അദ്ദേഹം തന്നെ.

സെപ്റ്റംബർ 19നാണ് സിംഗപ്പൂരിൽ കടലിൽ നീന്തുന്നതിനിടെ സുബീൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. സംഭവത്തിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ ഏതാനും പേർ അറസ്റ്റിലാണ്.

Tags:    
News Summary - 'Roy Roy Biennale' in memory of Subeen Garg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.