പാട്ന: ബിഹാറിലെ മധുബനി ജില്ലയിൽ റംസാൻ വ്രതമനുഷ്ഠിച്ച റോഷൻ ഖാത്തൂനെ തല്ലിക്കൊല്ലുകയും ചെയ്ത കേസിൽ അറസ്റ്റലായ ഏക പ്രതിയായ മഗനൂ സിങ്ങിന് ജാമ്യം ലഭിച്ചു. ജാമ്യത്തിലിറങ്ങിയ മഗനൂ സിങിന് വിരോചിതസവരേൽപ്പാണ് ഒരു വിഭാഗം നൽകിയത്. ബീഹാറിലെ മധുബനിയിൽ മഗനൂ സിങിനെ നിറം പൂശിയും പടക്കം പൊട്ടിച്ചും പൂത്തിരികത്തിച്ചും മാല ചാർത്തിയും "മഗനൂ സിങ് സിന്ദാബാദ്" മുദ്രാവാക്യം മുഴക്കിയും സ്വീകരിക്കുന്ന ദ്യശ്യങ്ങളും പുറത്തുവന്നു. ഖാത്തൂർ കൊലക്കേസിലെ 19 പ്രതികളിൽ അറസ്റ്റിലായ ഏക വ്യക്തിയാണ് സിങ്.
മധുബനിയിൽ അഹ്മി ഗ്രാമത്തിലായിരുന്നു സംഭവം. മർദ്ദിച്ച് അവശായായ ഖാത്തൂനെ മരത്തിൽ കെട്ടിയിടുകയും മദ്യം കലർന്ന മൂത്രം കുടിപ്പിച്ചെന്നും ആരോപണമുയർന്നിരുന്നു. റോഷൻ ഖാത്തൂൻ കൊലപാതക കേസ് ദേശീയ തലത്തിൽ തന്നെ വൻ പ്രിത്ഷേധത്തിനിടയാക്കിയിരുന്നു. ഫെബ്രുവരി 28ന് ഒരു പ്രാദേശിക തർക്കത്തിൽ സഹായം തേടി ഗ്രാമത്തലവനെ സമീപിച്ച ഖാത്തൂന് അവിടെ ക്രൂര മർദ്ദനം നേരിടുകയായിരുന്നു.
ഗ്രാമത്തലവന്റെ മകൻ കൂടിയായ സിങും കൂട്ടാളികളും ഖാത്തൂനെ നിഷ്കരുണം മർദ്ദിക്കുകയും ഒരു തൂണിൽ കെട്ടിയിടുകയും ആക്രമണം തുടരുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഖാത്തൂൻ കുടിക്കാൻ വെള്ളത്തിനായി അപേക്ഷിച്ചപ്പോൾ മൂത്രവും മദ്യവും കലർന്ന വെള്ളം കുടിക്കാൻ നിർബന്ധിച്ചുവെന്ന് ആരോപിക്കപ്പെടുന്നു. സംഭവത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരുന്നു. മാർച്ച് 1 ന് പട്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവർ മരണത്തിന് കീഴയങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.