റോഹിങ്ക്യൻ അഭയാർത്ഥികളുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും 

ന്യൂഡൽഹി: മ്യാൻമറിലേക്ക് തിരിച്ചയക്കുന്നതിനെതിരെ റോഹിങ്ക്യൻ അഭയാർത്ഥികൾ സമർപ്പിച്ച ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. അഭയാർത്ഥികളെ തിരിച്ചയക്കുന്നത് സംബന്ധിച്ച നിലപാട് കേന്ദ്ര സർക്കാർ കോടതിയെ അറിയിക്കും. 

റോഹിങ്ക്യൻ അഭയാർത്ഥികൾ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നാരോപിച്ച് ആർ.എസ്.എസ് നേതാവ് ഗോവിന്ദാചാര്യ ഉൾപ്പെടെയുള്ളവർ നൽകിയ ഹരജികളും കോടതിയുടെ മുന്നിലെത്തും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചായിരിക്കും ഹരജികൾ പരിഗണിക്കുക

Tags:    
News Summary - Rohingyan Migrants Complaint Consider today - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.