ന്യൂഡൽഹി: റോഹിംഗ്യൻ അഭയാർഥികൾ അനധികൃത കുടിയേറ്റക്കാരാണെന്നും അതിനാൽ ഇന്ത്യയിൽ സ്ഥിരതാമസത്തിന് അർഹതയില്ലെന്നും കേന്ദ്ര സർക്കാർ. തടവിലാക്കിയ റോഹിംഗ്യൻ മുസ്ലിംകളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയിൽ സ്ഥിരതാമസത്തിനുള്ള അവകാശം പൗരന്മാർക്ക് മാത്രം ലഭ്യമായ മൗലികാവകാശമാണെന്നും കേന്ദ്രം വാദിച്ചു.
വൻതോതിൽ ജനസംഖ്യയുള്ള വികസ്വര രാജ്യമാണെങ്കിലും പൗരന്മാരുടെ ക്ഷേമത്തിനാണ് മുൻഗണന നൽകേണ്ടത്. അതിനാൽ, വിദേശികളെയെല്ലാം അഭയാർഥികളായി സ്വീകരിക്കാൻ സാധ്യമല്ല. കുടിയേറ്റക്കാരിൽ ഭൂരിഭാഗവും അനധികൃതമായി എത്തിയവരായതിനാൽ പ്രത്യേകിച്ചും. അനധികൃത കുടിയേറ്റക്കാരുടെ വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാട് നയപരമാണെന്നും ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി സമർപ്പിച്ച സത്യവാങ് മൂലത്തിൽ പറയുന്നു.
സ്വതന്ത്ര മാധ്യമ പ്രവർത്തകനായ പ്രിയാലി സൂർ ആണ് പൊതുതാൽപര്യ ഹരജിയുമായി കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.