‘നാഥുറാം ഗോഡ്സെ റോഡ്’ എന്നെഴുതിയ സൈൻ ബോർഡ് ഉദ്യോഗസ്ഥർ നീക്കം ചെയ്യുന്നു

റോഡിന് ഗോഡ്സെയുടെ പേര്: പ്രതിഷേധത്തിനൊടുവിൽ സൈൻ ബോർഡ് നീക്കി

ബെംഗളൂരു: കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍ റോഡിന് മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയുടെ പേര് നല്‍കിയത് വിവാദമായി. പ്രതിഷേധം ഉയര്‍ന്നതോടെ പൊലീസിന്റെയും പ്രാദേശിക ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ പേരെഴുതിയ കോൺക്രീറ്റ് സൈൻ ബോര്‍ഡ് നീക്കി.

കാർക്കള താലൂക്കിലെ ബൊല ഗ്രാമപഞ്ചായത്തിലാണ് ജില്ല പഞ്ചായത്തുകൾ സാധാരണ ഉപയോഗിക്കുന്ന അതേ മാതൃകയിൽ ബോർഡ് സ്ഥാപിച്ചിരുന്നത്. ഇതിന്റെ വിഡിയോകളും ഫോട്ടോകളും വൈറലായതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്.

തിങ്കളാഴ്ച രാവിലെയാണ് സൈൻബോർഡ് ശ്രദ്ധയിൽപ്പെട്ടതെന്നും ആരാണ് സ്ഥാപിച്ചതെന്നറിയില്ലെന്നും ബോലയിലെ പഞ്ചായത്ത് വികസന ഓഫിസർ രാജേന്ദ്ര പറഞ്ഞു. റോഡിന് ഗോഡ്‌സെയുടെ പേരിടാൻ പഞ്ചായത്തോ അധികാരികളോ തീരുമാനിച്ചിട്ടില്ലെന്നും കാർക്കള റൂറൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Road in the name of Godse: The signboard removed after protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.