Posted On
date_range Updated On
date_range ആർ.കെ നഗർ: അന്വേഷണ സംഘത്തിെൻറ പ്രവർത്തനം നിരീക്ഷിക്കും
ചെന്നൈ: റദ്ദാക്കപ്പെട്ട ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് പണം നൽകിയതുൾപ്പെടെ ആരോപണങ്ങൾ അന്വേഷിക്കുന്ന പൊലീസ് സംഘത്തിെൻറ പ്രവർത്തനങ്ങൾ ഉന്നത ഉദ്യോഗസ്ഥൻ നിരീക്ഷിക്കണമെന്ന മദ്രാസ് ഹൈകോടതി ഉത്തരവിെനത്തുടർന്ന് സിറ്റി െപാലീസ് ജോയൻറ് കമീഷണർ ചുമതല ഏറ്റെടുത്തു. അന്വേഷണ പുരോഗതി റിപ്പോർട്ട് കേസ് വീണ്ടും വാദംകേൾക്കുന്ന ആഗസ്റ്റ് 23ന് സമർപ്പിക്കും. ജസ്റ്റിസ് എം. സത്യനാരായണൻ, എം. ശേഷസായി എന്നിവരടങ്ങിയ ബെഞ്ചാണ് കേസിെൻറ മേൽനോട്ട ചുമതലക്ക് മുതിർന്ന ഉദ്യോഗസ്ഥെന നിയമിക്കണമെന്ന് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.