Posted On
date_range Updated On
date_range ഭീകരൻ റിയാസ് നായ്കിനെ സൈന്യം ഏറ്റുമുട്ടലിൽ െകാലപ്പെടുത്തി
ശ്രീനഗർ: കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ റിയാസ് നായ്ക് കൊല്ലപ്പെട്ടു. നിരോധിത ഭീകരസംഘടനയായ ഹിസ്ബുൽ മുജാഹിദീെൻറ നേതാവാണ് റിയാസ് നായ്ക്.
പുൽവാമയിലെ ബീഗ്ബോറ ഗ്രാമത്തിൽ വെച്ചാണ് നായ്കിനെ പിടികൂടിയത്. ഇയാളെ വധിച്ചത് മഹത്തായ നേട്ടമാണെന്ന് മുതിർന്ന പൊലീസ് ഓഫിസർ പ്രതികരിച്ചു. ജമ്മു കശ്മീർ പൊലീസ് ഡയറക്ടർ ജനറൽ ദിൽബർഗ് സിങ് ആണ് സൈനിക ഓപറേഷന് നേതൃത്വം നൽകിയത്.
ബുർഹാൻ വാനിയെ സൈന്യം വധിച്ചതോടെയാണ് നായ്ക് ഹിസ്ബുൽ മുജാഹിദീെൻറ നേതാവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.